Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightപൊലീസുകാരനെ മര്‍ദിച്ച ...

പൊലീസുകാരനെ മര്‍ദിച്ച കേസില്‍ എസ്.എഫ്.ഐ നേതാവ് അറസ്റ്റില്‍

text_fields
bookmark_border
പൊലീസുകാരനെ മര്‍ദിച്ച കേസില്‍ എസ്.എഫ്.ഐ നേതാവ് അറസ്റ്റില്‍
cancel

കായംകുളം: ബിയര്‍ ആന്‍ഡ് വൈന്‍ പാര്‍ലറില്‍ പ്രതികളെ പിടിക്കാനത്തെിയ പൊലീസുകാരനെ മര്‍ദിച്ച കേസില്‍ എസ്.എഫ്.ഐ നേതാവ് അറസ്റ്റില്‍. കായംകുളം ചിറക്കടവം തോട്ടുമുനമ്പില്‍ അനന്തകൃഷ്ണനാണ് (24) അറസ്റ്റിലായത്. വ്യാഴാഴ്ച വൈകുന്നേരം രണ്ടാംകുറ്റിക്ക് സമീപത്തെ ബാറിലായിരുന്നു സംഭവം.കുറത്തികാട് സ്റ്റേഷനിലെ സിവില്‍ പൊലീസ് ഓഫിസര്‍ ഉണ്ണികൃഷ്ണനാണ് കല്ലുകൊണ്ട് തലക്ക് അടിയേറ്റത്.
കുറത്തികാട് സ്റ്റേഷന്‍ പരിധിയിലെ മോഷണക്കേസിലെ പ്രതികള്‍ ബാറിലുണ്ടെന്ന വിവരം ലഭിച്ചതിനെ തുടര്‍ന്നാണ് പൊലീസ് സംഘം ഇവിടെ എത്തിയത്. ഈ സമയം ബാറിനുള്ളില്‍ മദ്യപിച്ചുകൊണ്ടിരുന്ന അനന്തകൃഷ്ണന്‍ പൊലീസുകാരുമായി വാക്കേറ്റമുണ്ടാക്കുകയും പിന്നീട് ആക്രമിക്കുകയുമായിരുന്നു. കായംകുളം സ്റ്റേഷനിലെ സിവില്‍ പൊലീസ് ഓഫിസറെയും എക്സൈസ് ഗാര്‍ഡിനെയും മര്‍ദിച്ചതടക്കം നിരവധി കേസുകളിലെ പ്രതിയാണ് അനന്തകൃഷ്ണനെന്ന് പൊലീസ് പറഞ്ഞു.

 

Show Full Article
TAGS:sfi 
Next Story