മാലദ്വീപ് പ്രസിഡന്‍റ് അബ്ദുല്ല യമീന്‍ തലസ്ഥാനത്തത്തെി
text_fields
തിരുവനന്തപുരം: ചികിത്സക്ക് മാലദ്വീപ് പ്രസിഡന്‍റ് അബ്ദുല്ല യമീന്‍ കേരളത്തില്‍ എത്തി. വ്യാഴാഴ്ച ഉച്ചക്ക് 12.20നുള്ള എയര്‍ ഇന്ത്യയുടെ എ.ഐ 220ാംനമ്പര്‍ വിമാനത്തിലാണ് അദ്ദേഹം തിരുവനന്തപുരത്തത്തെിയത്. ഭാര്യയടക്കം 12 പേര്‍ പ്രസിഡന്‍റിനൊപ്പമുണ്ട്. രാജ്യാന്തര വിമാനത്താവളത്തില്‍ എത്തിയ പ്രസിഡന്‍റിനെ കലക്ടര്‍ ബിജു പ്രഭാകറിന്‍െറ നേതൃത്വത്തിലുള്ള സംഘം സ്വീകരിച്ചു. സന്ദര്‍ശനവുമായി ബന്ധപ്പെട്ട വിവരങ്ങളെക്കുറിച്ച് മാധ്യമപ്രവര്‍ത്തകര്‍ ചോദിച്ചെങ്കിലും അദ്ദേഹം പ്രതികരിക്കാന്‍ തയാറായില്ല. കനത്ത പൊലീസ് കാവലില്‍ പട്ടത്തെ സ്വകാര്യ ആശുപത്രിയിലേക്ക് പോകുകയായിരുന്നു. തുടര്‍ന്ന് ഹോട്ടല്‍ താജ് വിവാന്തയില്‍ വിശ്രമത്തിനുശേഷം കരമനയിലെ സ്വകാര്യ ഹോമിയോ ആശുപത്രിയിലും സന്ദര്‍ശനം നടത്തി.
സന്ദര്‍ശനവുമായി ബന്ധപ്പെട്ട് വിമാനത്താവളത്തിലും നഗരത്തിലും കനത്ത സുരക്ഷയും ഗതാഗതനിയന്ത്രണവുമാണ് ഏര്‍പ്പെടുത്തിയത്. സ്വകാര്യ സന്ദര്‍ശനമായതിനാല്‍ ഒൗദ്യോഗിക പരിപാടികളിലൊന്നും അദ്ദേഹം പങ്കെടുത്തില്ല. വെള്ളിയാഴ്ച രാവിലെ 10.15നുള്ള എയര്‍ ഇന്ത്യ വിമാനത്തില്‍ അദ്ദേഹം മടങ്ങും.അബ്ദുല്ല യമീന്‍െറ സുരക്ഷയുമായി ബന്ധപ്പെട്ട് വെള്ളിയാഴ്ച നഗരത്തില്‍ കര്‍ശന ഗതാഗത നിയന്ത്രണം. രാവിലെ 8.30മുതല്‍ 11 വരെയാണ് നിയന്ത്രണം. സാനഡു, ബേക്കറി, അണ്ടര്‍പാസ്, ആശാന്‍ സ്ക്വയര്‍, ജനറല്‍ ആശുപത്രി, പാറ്റൂര്‍, നാലുമുക്ക്, പേട്ട, ചാക്ക, എയര്‍പോര്‍ട്ട്, ഈഞ്ചക്കല്‍ തുടങ്ങിയ ഭാഗങ്ങളിലാണ് ഗതാഗത-പാര്‍ക്കിങ് നിയന്ത്രണങ്ങള്‍.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.