മീഡിയവണ്‍ ‘ഗോ കേരള’ കാമ്പയിന് തുടക്കം
text_fieldsകോഴിക്കോട്: മീഡിയവണ്‍ ടി.വി, മലബാര്‍ ഗോള്‍ഡ് ആന്‍ഡ് ഡയമണ്ടുമായി ചേര്‍ന്ന് സംഘടിപ്പിക്കുന്ന സംരംഭകത്വ കാമ്പയിന് തുടക്കം. ഗോ കേരള എന്ന പേരില്‍ ആരംഭിച്ച കാമ്പയിന്‍ 75 ദിവസം നീളും. ഗോ കേരളയുടെ ലോഗോ മീഡിയവണ്‍ ആസ്ഥാനത്ത് നടന്ന ചടങ്ങില്‍ മലബാര്‍ ഗ്രൂപ് ഓഫ് കമ്പനീസ് ചെയര്‍മാന്‍ എം.പി. അഹമ്മദ് പ്രകാശനം ചെയ്തു.
കേരളത്തിലെ സംരംഭങ്ങളെയും സംരംഭകരെയും പ്രോത്സാഹിപ്പിക്കാനുദ്ദേശിച്ചാണ് കാമ്പയിന്‍. നൂതനാശയങ്ങള്‍ സംരംഭങ്ങളായി വിജയിപ്പിച്ച മലയാളികളെയും ആശയ വൈവിധ്യങ്ങളാല്‍ ശ്രദ്ധിക്കപ്പെട്ട സംരംഭങ്ങളെയും പരിചയപ്പെടുത്തുക, സംരംഭകര്‍ നേരിടുന്ന പ്രശ്നങ്ങള്‍ പൊതു ശ്രദ്ധയിലത്തെിക്കുക, സര്‍ക്കാര്‍ സംവിധാനങ്ങളും മറ്റും നല്‍കുന്ന സഹായങ്ങളെയും പദ്ധതികളെയും ജനകീയമാക്കുക, വനിതകള്‍, വിദ്യാര്‍ഥികള്‍, പ്രവാസികള്‍ തുടങ്ങിയ വിഭാഗങ്ങളില്‍പെട്ടവരെ പ്രോത്സാഹിപ്പിക്കുക തുടങ്ങിയവ കാമ്പയിനിന്‍െറ ഭാഗമായി നടക്കും.
കേരളത്തിലെ വ്യവസായമേഖലകളുടെ പ്രവര്‍ത്തനങ്ങളെക്കുറിച്ചുള്ള അന്വേഷണവും ഇതോടൊപ്പമുണ്ടാകും. കേരളത്തില്‍തന്നെ നിര്‍മിക്കുകയെന്ന ആശയം എന്നോ നടപ്പാക്കേണ്ടതായിരുന്നുവെന്ന് ലോഗോ പ്രകാശനം നിര്‍വഹിച്ച മലബാര്‍ ഗ്രൂപ് ഓഫ് കമ്പനീസ് ചെയര്‍മാന്‍ എം.പി. അഹമ്മദ് പറഞ്ഞു. നിരവധി സംരംഭകരിപ്പോള്‍ കേരളത്തിലുണ്ട്. ഇവര്‍ക്കര്‍ഹമായ പ്രോത്സാഹനവും പിന്തുണയും ലഭിക്കേണ്ടതുണ്ട്.
അതുകൊണ്ടാണ് ഈ കാമ്പയിനുമായി മലബാര്‍ ഗ്രൂപ് സഹകരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. മലബാര്‍ ഗ്രൂപ് എക്സിക്യൂട്ടിവ് ഡയറക്ടര്‍ എ.കെ. നിഷാദ്, മീഡിയ എക്സിക്യൂട്ടിവ് ഡയറക്ടര്‍ ഉമ്മര്‍ കുട്ടി, മീഡിയവണ്‍ ഗ്രൂപ് എഡിറ്റര്‍ ഒ. അബ്ദുറഹ്മാന്‍, സി.ഇ.ഒ എം. അബ്ദുല്‍ മജീദ്, ഡെപ്യൂട്ടി സി.ഇ.ഒ എം. സാജിദ്, എഡിറ്റര്‍ ഇന്‍ ചീഫ് സി.എല്‍. തോമസ് എന്നിവരും ചടങ്ങില്‍ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
