Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

കൊയിലാണ്ടിയിൽ രണ്ട് വാഹനാപകടങ്ങളിൽ നാല് മരണം

text_fields
bookmark_border
കൊയിലാണ്ടിയിൽ രണ്ട് വാഹനാപകടങ്ങളിൽ നാല് മരണം
cancel

കോഴിക്കോട്: കൊയിലാണ്ടിയില്‍ രണ്ടു വാഹനാപകടങ്ങളിലായി നാലു പേർ മരിച്ചു. ചെങ്ങോട്ടുകാവിലും മൂടാടിയിലുമാണ് അപകടങ്ങൾ നടന്നത്. മൂടാടിയിൽ ലോറിയും കാറും കൂട്ടിയിടിച്ച് മൂന്നു പേരും ചെങ്ങോട്ടുകാവിൽ സ്കൂട്ടറും ലോറിയും കൂട്ടിയിടിച്ച് ഒരാളുമാണ് മരിച്ചത്.

തിരുവള്ളൂർ മുയിപ്പോത്ത് ബാലകൃഷ്ണകുറുപ്പ് (68), ബാലൻ നായർ (60) ഭാര്യ ശാന്ത എന്നിവരാണ് മൂടാടിയിലുണ്ടായ അപകടത്തിൽ മരിച്ചത്. മരന്തരത്തൂർ ചേനക്കുന്നുമ്മൽ ദേവദാസിന് (45) പരിക്കേറ്റു. വീമംഗലം യു.പി സ്കൂളിന് സമീപം ദേശീയ പാതയിലാണ് അപകടമുണ്ടായത്. ബസിനെ മറികടക്കാൻ ശ്രമിച്ച കാർ ലോറിയിൽ ഇടിക്കുകയായിരുന്നു. ബാലകൃഷ്ണകുറുപ്പ്, ബാലൻ നായർ എന്നിവരുടെ മൃതദേഹം കൊയിലാണ്ടി താലൂക്ക് ആശുപത്രിയിലും ശാന്തയുടേത് കോഴിക്കോട് മെഡിക്കൽ കോളജിലും സൂക്ഷിച്ചിരിക്കുകയാണ്. ബന്ധുക്കളായ ഇവർ മരണവീട് സന്ദർശിച്ച് മടങ്ങുകയായിരുന്നു.

ചെങ്ങോട്ടുകാവിൽ സ്കൂട്ടറും ലോറിയും കൂട്ടിയിടിച്ച് കാട്ടിലപ്പീടിക സ്വദേശിനി നസീറയാണ് മരിച്ചത്. സ്കൂട്ടറിൽ കൂടെയുണ്ടായിരുന്ന പിതാവിന് പരിക്കേറ്റു. ഇദ്ദേഹത്തെ കൊയിലാണ്ടി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
Next Story