Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range സൗജന്യ അരിവിതരണം: തെരഞ്ഞെടുപ്പ് കമീഷനെതിരെ സർക്കാർ കോടതിയിലേക്ക്
text_fieldsbookmark_border
തിരുവനന്തപുരം: ബജറ്റിൽ പ്രഖ്യാപിച്ച സൗജന്യ അരിവിതരണം തടഞ്ഞ തെരഞ്ഞെടുപ്പ് കമീഷനെതിരെ നിയമ നടപടിക്കൊരുങ്ങി സർക്കാർ. പെരുമാറ്റച്ചട്ടത്തിന്‍റെ പേരിൽ അരിവിതരണം തടഞ്ഞ നടപടിക്കെതിരെ സർക്കാർ ഹൈകോടതിയെ സമീപിക്കും. ഇന്ന് ചേർന്ന മന്ത്രിസഭാ യോഗത്തിലാണ് ഇതുസംബന്ധിച്ച് തീരുമാനമുണ്ടായത്.
ഏപ്രില്‍ ഒന്നു മുതലാണ് അരിവിതരണം തുടങ്ങേണ്ടിയിരുന്നത്. എ.എ.വൈ. കാര്‍ഡുടമകള്‍ക്ക് 35 കിലോയും ബി.പി.എല്‍ കാര്‍ഡുടമകള്‍ക്ക് 25 കിലോ അരിയുമാണ് പദ്ധതി വഴി സൗജന്യമായി ലഭിക്കുക. കഴിഞ്ഞ തെരഞ്ഞെടുപ്പിന് മുമ്പ് സമാന സാഹചര്യത്തിൽ എൽ.ഡി.എഫ് സർക്കാരിന് രണ്ടു രൂപക്ക് അരി വിതരണം ചെയ്യാൻ കോടതി നൽകിയ അനുമതി ചൂണ്ടിക്കാട്ടിയാകും സർക്കാർ ഹരജി.
കേന്ദ്ര തെരഞ്ഞെടുപ്പ് കമീഷനെ സർക്കാർ സമീപിച്ചെങ്കിലും അനുകൂല തീരുമാനം ഉണ്ടാവാതെ വന്നതോടെയാണ് കോടതിയെ സമീപിക്കാൻ തീരുമാനിച്ചത്.
Next Story
