ഇറാനിയന്‍ ബോട്ട് കേസ്: ക്യാപ്റ്റന്‍ ലക്ഷം രൂപ പിഴയടച്ച് മോചിതനായി
text_fieldsകൊച്ചി: ആലപ്പുഴ തീരത്തുനിന്ന് പിടികൂടിയ ഇറാനിയന്‍ ബോട്ടായ ‘ബറൂക്കി’യുടെ ക്യാപ്റ്റന്‍ കോടതിയില്‍ കുറ്റം സമ്മതിച്ചു. മന$പൂര്‍വം ഇന്ത്യന്‍ സമുദ്രാതിര്‍ത്തിയില്‍ കടന്നതല്ളെന്നും ബോട്ടിന്‍െറ നിയന്ത്രണംതെറ്റി എത്തുകയായിരുന്നുവെന്നുമാണ് ക്യാപ്റ്റന്‍ അബ്ദുല്‍ മജീദ് ബലൗച് എറണാകുളം പ്രത്യേക എന്‍.ഐ.എ കോടതിയില്‍ സമ്മതിച്ചത്. പ്രതി കുറ്റം സമ്മതിച്ചതോടെ ലക്ഷംരൂപ പിഴയടക്കാന്‍ പ്രത്യേക കോടതി ജഡ്ജി കെ.എം. ബാലചന്ദ്രന്‍ ഉത്തരവിട്ടു. ലക്ഷം രൂപ ഇറാന്‍ അധികൃതര്‍ കോടതിയില്‍ കെട്ടിവെച്ചതോടെ മജീദിനെ കോടതി കേസില്‍നിന്ന് ഒഴിവാക്കി.
സമുദ്രാതിര്‍ത്തി ലംഘിച്ച് മത്സ്യബന്ധനത്തിനത്തെിയതിന് മാരിടൈം സോണ്‍ ഓഫ് ഇന്ത്യ (റഗുലേഷന്‍ ഓഫ് ഫിഷിങ് ബൈ ഫോറിന്‍ വെസല്‍സ്) ആക്ടിലെ മൂന്ന്, ഏഴ് വകുപ്പുകള്‍ പ്രകാരമുള്ള കുറ്റമാണ് ക്യാപ്റ്റനെതിരെ ചുമത്തിയിരിക്കുന്നത്. കേസിലുള്‍പ്പെട്ട പാകിസ്താന്‍ പൗരനടക്കമുള്ള മറ്റ് 11 പേരെ കോടതി നേരത്തേ കുറ്റവിമുക്തരാക്കിയിരുന്നു. ഇവര്‍ക്ക് ഇറാനിലേക്ക് മടങ്ങാനുള്ള രേഖകള്‍ ഇനിയും ലഭിക്കാത്തതിനാല്‍ ജയിലില്‍തന്നെ കഴിയേണ്ടിവരും.
യാത്രാരേഖകള്‍ എത്രയുംപെട്ടെന്ന് തരപ്പെടുത്താന്‍ കോടതി ഫോറിനര്‍ റീജനല്‍ രജിസ്ട്രേഷന്‍ ഓഫിസിന് നേരത്തേ നിര്‍ദേശം നല്‍കിയിരുന്നു. കഴിഞ്ഞ ജൂലൈയിലാണ് സമുദ്രാതിര്‍ത്തി ലംഘിച്ച ഇറാനിയന്‍ ബോട്ട് തീരസംരക്ഷണ സേന കസ്റ്റഡിയിലെടുത്തത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.