സരിതയുടെയും മുഖ്യമന്ത്രിയുടെയും യഥാര്‍ഥ മുഖം തുറന്നുകാട്ടുമെന്ന് ബിജു രാധാകൃഷ്ണന്
text_fieldsപെരുമ്പാവൂര്‍: സരിതയുടെയും മുഖ്യമന്ത്രിയുടെയും യഥാര്‍ഥ മുഖം ജനങ്ങളുടെമുന്നില്‍ തുറന്നുകാണിക്കുമെന്ന് ബിജു രാധാകൃഷ്ണന്. തിങ്കളാഴ്ച പെരുമ്പാവൂര്‍ മജിസ്ട്രേറ്റ് കോടതിയില്‍ എത്തിയപ്പോള്‍ മാധ്യമങ്ങള്‍ക്ക് നല്കിയ കത്തിലാണ് ഇങ്ങനെ എഴുതിയിരിക്കുന്നത്. സരിതക്ക് എഴുതിയ 13 പേജുള്ള കത്തിന്‍െറ നാലുപേജാണ് പുറത്തുവിട്ടത്. കഴിഞ്ഞദിവസങ്ങളില്‍ സരിതയുടേതായി വന്ന കത്തിനുള്ള മറുപടിയായിട്ടാണ് ബിജു രാധാകൃഷ്ണന് ഈ കത്ത് തയാറാക്കിയത്. വരുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് വീണ്ടും അധികാരത്തില്‍ എത്തിയാല്‍ തന്‍െറ കൈവശമുള്ള സീഡി ദൃശ്യങ്ങള്‍ മാധ്യമങ്ങള്‍ക്ക് നല്കി ആത്മഹത്യചെയ്യുമെന്ന് ബിജു ഭീഷണി മുഴക്കുന്നു.
തന്‍െറ സ്ഥാപനവും കുടുംബവും തകര്‍ത്തയാള്‍ക്ക് പത്തനാപുരത്തെ ജനങ്ങള്‍ മറുപടി നല്‍കുമെന്ന് കത്തില്‍ പറയുന്നു. തന്നെ എത്ര പൊലീസ് വലയത്തിനുള്ളിലാക്കി നിശ്ശബ്ദനാക്കിയാലും തെളിവുകള്‍ പുറത്തുവരുമെന്നും കത്തില്‍ അവകാശപ്പെടുന്നുണ്ട്.
