കേരള കോണ്‍ഗ്രസ് എം സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചു
text_fields
കോട്ടയം: കേരള കോണ്‍ഗ്രസ് എം സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചു. സിറ്റിങ് എം.എല്‍.എമാര്‍ക്ക് സീറ്റ് നല്‍കിയ പട്ടികയില്‍ അപ്രതീക്ഷിത സ്ഥാനാര്‍ഥികളൊന്നും ഇടംപിടിച്ചില്ല. തിങ്കളാഴ്ച കോട്ടയത്തെ പാര്‍ട്ടി ആസ്ഥാനത്ത് നടന്ന മാരത്തണ്‍ ചര്‍ച്ചക്ക് ശേഷമാണ് ചെയര്‍മാന്‍ കെ.എം. മാണി സ്ഥാനാര്‍ഥി പട്ടിക പുറത്തുവിട്ടത്. തര്‍ക്കങ്ങളുണ്ടായിരുന്ന ചങ്ങനാശേരിയില്‍ സിറ്റിങ് എം.എല്‍.എയെ മാറ്റാന്‍ മാണി തയാറായില്ല. കോണ്‍ഗ്രസ് എതിര്‍ത്ത തിരുവല്ലയിലെ പുതുശേരിയുടെ സ്ഥാനാര്‍ഥിത്വത്തിനും അംഗീകാരം കിട്ടി. സീറ്റ് വേണമെന്ന് പരസ്യമായി ആവശ്യപ്പെട്ട ജനറല്‍ സെക്രട്ടറി അഡ്വ. ജോബ് മൈക്കിളിന് സീറ്റ് നല്‍കിയുമില്ല. ഉച്ചക്ക് രണ്ടരയോടെ തുടങ്ങിയ യോഗം രാത്രി ഒമ്പതരയോടെയാണ് അവസാനിച്ചത്. പാലാ -കെ.എം. മാണി, തൊടുപുഴ -പി.ജെ. ജോസഫ്, ചങ്ങനാശേരി -സി.എഫ്. തോമസ്, കോതമംഗലം -ടി.യു. കുരുവിള, ഇരിങ്ങാലക്കുട -തോമസ് ഉണ്ണിയാടന്‍, കടുത്തുരുത്തി -മോന്‍സ് ജോസഫ്, ഇടുക്കി -റോഷി അഗസ്റ്റിന്‍, കാഞ്ഞിരപ്പള്ളി -ഡോ. എന്‍. ജയരാജ്, ഏറ്റുമാനൂര്‍ -തോമസ് ചാഴികാടന്‍, തിരുവല്ല -ജോസഫ് എം. പുതുശ്ശേരി, പൂഞ്ഞാര്‍ -ജോര്‍ജുകുട്ടി അഗസ്തി, കുട്ടനാട് -അഡ്വ. ജേക്കബ് എബ്രഹാം, പേരാമ്പ്ര -അഡ്വ. മുഹമ്മദ് ഇക്ബാല്‍, ആലത്തൂര്‍ -അഡ്വ. കെ. കുശലകുമാര്‍, തളിപ്പറമ്പ് -രാജേഷ് നമ്പ്യാര്‍. കഴിഞ്ഞ തവണ മത്സരിച്ച 15 സീറ്റിലാണ് ഇത്തവണയും പാര്‍ട്ടി മത്സരിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
