Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightമദ്യപിച്ച്...

മദ്യപിച്ച് വാഹനമോടിച്ച ബസ് ജീവനക്കാര്‍ പിടിയില്‍

text_fields
bookmark_border
മദ്യപിച്ച് വാഹനമോടിച്ച ബസ് ജീവനക്കാര്‍ പിടിയില്‍
cancel

ആലുവ: ആലുവ ഈസ്റ്റ് പോലീസ് സ്റ്റേഷന്‍ പരിധിയില്‍ മൂന്നിടങ്ങളിലായി നടത്തിയ വാഹന പരിശോധനയില്‍ മദ്യപിച്ച് വാഹനമോടിച്ച സ്വകാര്യ ബസ്സുകളിലെ  16 ഓളം ഡ്രൈവര്‍മാരെയും കണ്ടക്ടര്‍മാരെയും  പിടികൂടി. ഇവര്‍ക്കെതിരെ ആലുവ ഈസ്റ്റ് പോലീസ് സ്റ്റേഷനില്‍ കേസ് രജിസ്റ്റര്‍ ചെയ്തു. ആലുവ ഡി.വൈ.എസ്.പി റസ്റ്റത്തിന് ലഭിച്ച പരാതികളെ തുടര്‍ന്നാണ് ഇന്ന് രാവിലെ വാഹന പരിശോധന നടത്തിയത്. ഞായറാഴ്ച വൈകിട്ടുള്ള ട്രിപ്പ് മുടക്കല്‍,യാത്രക്കാരോടുള്ള മോശമായ പെരുമാറ്റം എന്നിങ്ങനെയാണ് ഇവര്‍ക്കെതിരെ ലഭിച്ച പരാതികള്‍. പുലര്‍ച്ചെ അഞ്ചു മണി  മുതല്‍ മൂന്ന് എസ്സ്.ഐ മാരുടെ നേതൃത്വത്തില്‍ മൂന്ന് ഗ്രൂപ്പുകളായി തിരിഞ്ഞാണ് പരിശോധന നടത്തിയത്. ആലുവ പോലീസ് ഇന്‍സ്പെക്ടര്‍ ടി.ബി വിജയന്‍, എസ്സ്.എച്ച്.ഒ ഹണി കെ.ദാസ്, അഡിഷണന്‍ എസ്.ഐ.ഷാരോണ്‍, പ്രബോഷന്‍ എസ്.ഐ. അരുണ്‍ ഷാ എന്നിവരുടെ നേതൃത്വത്തില്‍ ആയിരുന്നു വാഹന പരിശോധന.

 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:bus drivers
Next Story