Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range ഉമ്മന്‍ ചാണ്ടിയും അടൂര്‍ പ്രകാശും കോട്ടയത്ത് രഹസ്യ കൂടിക്കാഴ്ച നടത്തി
text_fieldsbookmark_border
കോട്ടയം: മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയും മന്ത്രി അടൂര്‍ പ്രകാശും കോട്ടയത്ത് രഹസ്യ കൂടിക്കാഴ്ച നടത്തി. അടൂര്‍ പ്രകാശിന്‍െറ സിറ്റിങ് സീറ്റായ കോന്നിയിലെ സ്ഥാനാര്‍ഥിത്വം സംബന്ധിച്ച അനിശ്ചിതത്വം നീങ്ങിയതിന് തൊട്ടുപിന്നാലെയായിരുന്നു കോട്ടയം ടി.ബിയില്‍ ഇരുവരുടെയും കൂടിക്കാഴ്ച.
ഞായറാഴ്ച ഉച്ചക്ക് രണ്ടേമുക്കാലോടെ നടന്ന കൂടിക്കാഴ്ച അരമണിക്കൂറോളം നീണ്ടു. മറ്റു നേതാക്കളെ ഒഴിവാക്കിയായിരുന്നു ചര്‍ച്ച. ഐ ഗ്രൂപ്പിന്‍െറ നോമിനിയായി മന്ത്രിസഭയിലത്തെിയ തനിക്ക് രമേശ് ചെന്നിത്തലയില്‍നിന്ന് ഉറച്ച പിന്തുണ ലഭിച്ചില്ളെന്ന പരാതിയുള്ള അടൂര്‍ പ്രകാശ് മുഖ്യമന്ത്രിയുടെ നിലപാടില്‍ നന്ദി അറിയിച്ചു. ഭൂമി വിഷയത്തിലെ മന്ത്രിസഭാ തീരുമാനം വിവാദമായതിന്‍െറ പേരില്‍ അടൂര്‍ പ്രകാശിന് സീറ്റ് നല്‍കരുതെന്ന് കെ.പി.സി.സി പ്രസിഡന്‍റ് വി.എം. സുധീരന്‍ ആവശ്യപ്പെട്ടിരുന്നു.
Next Story
