ഉപഭോഗം വര്‍ധിച്ചു; വൈദ്യുതി ഉല്‍പാദനം കൂട്ടി
text_fieldsമൂലമറ്റം: വേനല്‍ കനക്കുകയും മഴയില്ലാതാകുകയും ചെയ്ത സാഹചര്യത്തില്‍ ഇടുക്കി ഡാമിലെ ജലനിരപ്പ് അനുദിനം കുറയുന്നെങ്കിലും വൈദ്യുതി ഉല്‍പാദനം കൂട്ടുന്നു. ഉയര്‍ന്ന അന്തരീക്ഷ ഊഷ്മാവിനെ പ്രതിരോധിക്കാനായി ജനം ഫാനും എ.സിയും കൂളറും മറ്റും വ്യാപകമായി ഉപയോഗിക്കുന്നത് മൂലം വൈദ്യുതി ഉപഭോഗം വന്‍തോതില്‍ വര്‍ധിച്ചു.
ഇതേതുടര്‍ന്ന് മൂലമറ്റം വൈദ്യുതി നിലയത്തിലെ വൈദ്യുതോല്‍പാദനം 9.915 ദശലക്ഷം യൂനിറ്റാക്കി ഉയര്‍ത്തിയിരിക്കുകയാണ്.
സംസ്ഥാനത്തെ സംഭരണികളില്‍ പ്രതിദിനം 1948.039 ദശലക്ഷം യൂനിറ്റ് വൈദ്യുതി ഉല്‍പാദിപ്പിക്കാനാവശ്യമായ വെള്ളമാണ് ആകെയുള്ളത്. കഴിഞ്ഞ വര്‍ഷം ഇതേസമയം 2143.465 ദശലക്ഷം യൂനിറ്റിനാവശ്യമായ വെള്ളം ഉണ്ടായിരുന്നു. സംസ്ഥാനത്തെ ഉല്‍പാദനം കുറച്ച് പുറത്തുനിന്നുള്ള വൈദ്യുതി കൂടുതല്‍ ഉപയോഗിക്കുന്ന രീതിയാണ് സംസ്ഥാന വൈദ്യുതി ബോര്‍ഡ് അവലംബിച്ചിരിക്കുന്നത്.
മാര്‍ച്ചില്‍ ശരാശരി 6.13 ദശലക്ഷം യൂനിറ്റായിരുന്നു മൂലമറ്റം വൈദ്യുതി നിലയത്തിലെ ഉല്‍പാദനം. ഇത് ഈ മാസം 8.1 ദശലക്ഷത്തിലത്തെിയതാണ്. തുടര്‍ന്ന് ഉല്‍പാദനം കുറച്ച് വീണ്ടും വര്‍ധിപ്പിച്ച് 9.915 ദശലക്ഷം യൂനിറ്റാക്കി. കുംഭച്ചൂടില്‍ ഉപഭോഗം ഇനിയും കൂടുമെന്നാണ് ബോര്‍ഡ് അധികൃതര്‍ കണക്കാക്കുന്നത്. അങ്ങനെയെങ്കില്‍ മൂലമറ്റത്തെ ഉല്‍പാദനം ഇനിയും ഉയര്‍ത്തേണ്ടിവരും. ഡാമിലെ ജലനിരപ്പ് സമുദ്രനിരപ്പില്‍നിന്ന് 2335 അടിയായി കുറഞ്ഞു. ഇത് സംഭരണ ശേഷിയുടെ 34 ശതമാനമാണ്. കഴിഞ്ഞവര്‍ഷം ഇത് യഥാക്രമം 49 ശതമാനവും 2354 അടിയുമായിരുന്നു.
മുല്ലപ്പെരിയാര്‍ ജലനിരപ്പ് 110.50 അടി
കുമളി: മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ജലനിരപ്പ് 110.50 അടിയായി താഴ്ന്നു. കഴിഞ്ഞ ഡിസംബര്‍ ഏഴിന് 142 അടി ഉണ്ടായിരുന്ന ജലനിരപ്പാണ് 32 അടിയോളം കുറഞ്ഞത്. അണക്കെട്ടിലെ ജലനിരപ്പ് താഴ്ന്നത് തേക്കടി തടാകത്തിലെ ജലനിരപ്പും കുറയാനിടയാക്കി. സംസ്ഥാനത്തിന്‍െറ വിവിധ ഭാഗങ്ങളില്‍ വേനല്‍മഴ ലഭിച്ചിട്ടും കുമളി, തേക്കടി മേഖലകളില്‍ മഴ ലഭിക്കാതിരുന്നതാണ് അണക്കെട്ടിലെ ജലനിരപ്പ് ഇത്രയധികം കുറയാനിടയാക്കിയത്. തമിഴ്നാട്ടിലെ രൂക്ഷമായ കുടിവെള്ള ക്ഷാമം പരിഹരിക്കാന്‍ അണക്കെട്ടില്‍നിന്ന് സെക്കന്‍ഡില്‍ 150 ഘനഅടി ജലം കൊണ്ടുപോകുന്നുണ്ട്.
ജലനിരപ്പ് ഏറെ താഴ്ന്നത് പ്രതിസന്ധിയിലാക്കിയത് തേക്കടിയിലെ ബോട്ട് സവാരിയെയാണ്. വിനോദസഞ്ചാരികളുടെ തിരക്കേറിയ സമയത്ത് ജലനിരപ്പ് 142ലത്തെിയത് മൂലമുള്ള ഭീതിയാണ് പ്രശ്നം സൃഷ്ടിച്ചത്. വീണ്ടും സഞ്ചാരികളുടെ തിരക്കേറുന്ന ഏപ്രില്‍-മേയ് മാസങ്ങളില്‍ ജലനിരപ്പ് താഴ്ന്നതുമൂലമുള്ള പ്രശ്നങ്ങളാണ് വിനോദസഞ്ചാര മേഖലക്ക് വിനയാകുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
