പിഷാരികാവില്‍ ഇന്ന് കാളിയാട്ടം
text_fieldsകൊയിലാണ്ടി: വടക്കേ മലബാറിലെ പ്രശസ്ത ക്ഷേത്രമായ കൊല്ലം പിഷാരികാവില്‍ ഇന്ന് കാളിയാട്ടം. ഭക്തജനസഹസ്രങ്ങള്‍ വിവിധ ഭാഗങ്ങളില്‍നിന്നായി പിഷാരികാവിലേക്ക് ഒഴുകിയത്തെും. പ്രദേശത്തുനിന്ന് അന്യദേശങ്ങളില്‍ ജോലിയിലും മറ്റും ഏര്‍പ്പെട്ടവര്‍ കാളിയാട്ടത്തില്‍ പങ്കെടുക്കാന്‍ നാട്ടിലത്തെിക്കഴിഞ്ഞു.
വൈവിധ്യമാര്‍ന്ന ചടങ്ങുകളുടെ മിഴിവാര്‍ന്ന ദൃശ്യപ്പെരുമ തീര്‍ത്ത് വൈകുന്നേരം കൊല്ലത്ത് അരയന്‍െറയും വേട്ടുവരുടെയും തണ്ടാന്‍െറയും വരവുകളും മറ്റു അവകാശവരവുകളും ക്ഷേത്രസന്നിധിയില്‍ എത്തിച്ചേരും. രാത്രി പുറത്തെഴുന്നള്ളിപ്പ് പാലച്ചുവട്ടിലേക്ക് നീങ്ങി ആചാരപ്രകാരമുള്ള ചടങ്ങുകള്‍ക്കുശേഷം കലാമണ്ഡലം ശിവദാസന്‍െറ നേതൃത്വത്തില്‍ വിദഗ്ധ മേളക്കാരുടെ പാണ്ടിമേളത്തിനുശേഷം ക്ഷേത്രം കിഴക്കേനടയിലൂടെ ഊരുചുറ്റാനിറങ്ങി നിശ്ചിത സ്ഥലങ്ങളിലൂടെ ക്ഷേത്രത്തിലത്തെി വാളകം കൂടും.
ഇന്നലെ വലിയവിളക്ക് ദിവസം കാവും പരിസരവും പുരുഷാരംകൊണ്ട് വീര്‍പ്പുമുട്ടി. ഒരുമയുടെ മന്ത്രഗീതവുമായി വിവിധ വരവുകള്‍ മിഴകേറിയ കാഴ്ചയായി. രാവിലെ മന്ദമംഗലത്തുനിന്നുള്ള ഇളനീര്‍ക്കുലവരവ്, വസൂരിമാലവരവ്, വൈകുന്നേരം മൂന്നുമുതല്‍ താലൂക്കിന്‍െറ വിവിധ ഭാഗങ്ങളില്‍നിന്നുള്ള ഇളനീര്‍ക്കുലവരവുകള്‍, തണ്ടാന്‍െറ അരങ്ങോലവരവ്, കൊല്ലത്ത് അരയന്‍െറ വെള്ളിക്കുടവരവ്, കൊല്ലന്‍െറ തിരുവായുധവരവ്, മറ്റ് അവകാശവരവുകള്‍ എന്നിവ ക്ഷേത്രത്തിലത്തെി. രാത്രി പുറത്തെഴുന്നള്ളിപ്പ്, കരിമരുന്നുപ്രയോഗം എന്നിവ നടന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
