സ്റ്റേഷനുകളില്‍ നശിക്കുന്നത് കാല്‍ലക്ഷത്തോളം വാഹനങ്ങള്‍
text_fieldsതൃശൂര്‍: കേസുകളില്‍പെട്ട് സംസ്ഥാനത്തെ വിവിധ പൊലീസ് സ്റ്റേഷനുകളില്‍ കസ്റ്റഡിയിലെടുത്ത 23,693 വാഹനങ്ങള്‍ നശിക്കുന്നു. കഴിഞ്ഞ മാസത്തെ കണക്ക് പ്രകാരമാണിത്. മോഷണം, കള്ളക്കടത്ത്, അബ്കാരി കുറ്റകൃത്യങ്ങള്‍, അപകടങ്ങള്‍ തുടങ്ങിയവയിലുള്‍പ്പെട്ട വാഹനങ്ങളാണ് ഇതിലേറെയും. സ്റ്റേഷനുകളുടെ പ്രവര്‍ത്തനത്തെപോലും തടസ്സപ്പെടുത്തുന്ന നിലയിലാണ് വാഹനങ്ങള്‍ സൂക്ഷിച്ചിരിക്കുന്നത്. സ്റ്റേഷനുകളില്‍നിന്നുതന്നെ വാഹനങ്ങളുടെ പ്രധാന ഭാഗങ്ങള്‍ അപ്രത്യക്ഷമാകുന്നുവെന്ന വിരോധാഭാസവുമുണ്ട്. മിക്ക സ്റ്റേഷനുകളിലും സൗകര്യമില്ലാത്തതിനാല്‍ പ്രധാന റോഡുകളിലും ഇടറോഡുകളിലും മറ്റുമാണ് വാഹനങ്ങള്‍ സൂക്ഷിക്കുന്നത്. ഇതുവഴിയുള്ള ഗതാഗതത്തെയും ഇത് സാരമായി ബാധിക്കുന്നുണ്ട്. അവകാശികള്‍ ഇല്ലാത്തതും കേസുകളിലുള്‍പ്പെട്ടിട്ടില്ലാത്തതുമായ വാഹനങ്ങള്‍ ലേലം ചെയ്യാന്‍ നടപടി കൈക്കൊള്ളുന്നതായി അധികൃതര്‍ അവകാശപ്പെടുന്നതല്ലാതെ അത് യാഥാര്‍ഥ്യമാകുന്നില്ളെന്ന് വകുപ്പ് വൃത്തങ്ങള്‍തന്നെ പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
