Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range ഗൗരിയമ്മയെ സാന്ത്വനിപ്പിക്കാന്‍ ഐസക് എത്തി
text_fieldsbookmark_border
ആലപ്പുഴ: സീറ്റ് കിട്ടാത്തതിന്‍െറ പേരില്‍ സി.പി.എമ്മുമായി പിണങ്ങിയ കെ.ആര്‍. ഗൗരിയമ്മയെ സാന്ത്വനിപ്പിക്കാന്‍ പാര്‍ട്ടി കേന്ദ്രകമ്മിറ്റി അംഗം തോമസ് ഐസക് ചാത്തനാട്ടെ അവരുടെ വസതിയിലത്തെി. വെള്ളിയാഴ്ച രാത്രിയോടെയാണ് ഗൗരിയമ്മയെ കാണാന്‍ ഐസക് എത്തിയത്.
സീറ്റ് നല്‍കാത്ത നടപടിയില്‍ ക്ഷുഭിതയായ ഗൗരിയമ്മ കഴിഞ്ഞദിവസം ശക്തമായ ഭാഷയിലാണ് പ്രതികരിച്ചത്. എന്നാല്‍, സി.പി.എമ്മിനും ഇടതുമുന്നണിക്കും ഗൗരിയമ്മയോട് യാതൊരുവിധ അകല്‍ച്ചയോ പിണക്കമോ ഇല്ളെന്നും എന്തെങ്കിലും വിഷയങ്ങളുണ്ടെങ്കില്‍ അത് ചര്‍ച്ചയിലൂടെ പരിഹരിക്കേണ്ടതാണെന്നും ഐസക് പറഞ്ഞു. ഗൗരിയമ്മ പാര്‍ട്ടിയുടെ ഭാഗംതന്നെയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Next Story
