Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range ഗൗരിയമ്മയുമായി ബി.ജെ.പി നേതാക്കൾ ചർച്ച നടത്തി
text_fieldsbookmark_border
ചേർത്തല: നിയമസഭ സീറ്റ് നൽകാതെ സി.പി.എം വഞ്ചിച്ചെന്ന പ്രസ്താവനക്ക് പിന്നാലെ ബി.ജെ.പി നേതാക്കൾ ജെ.എസ്.എസ് നേതാവ് കെ.ആർ ഗൗരിയമ്മയുമായി കൂടിക്കാഴ്ച നടത്തി. ബി.ജെ.പി ആലപ്പുഴ ജില്ലാ പ്രസിഡന്റ് കെ. സോമൻ ചേർത്തലയിലെ വീട്ടിലെത്തിയാണ് ഗൗരിയമ്മയെ കണ്ടത്. സംസ്ഥാന അധ്യക്ഷൻ കുമ്മനം രാജശേഖരന് ഗൗരിയമ്മയെ സന്ദർശിക്കാൻ താൽപര്യമുണ്ടെന്ന വിവരം കെ. സോമൻ അറിയിച്ചു.
എൻ.ഡി.എയുടെ ഭാഗമായ ജെ.എസ്.എസ് വിഭാഗം നേതാവ് രാജൻ ബാബുവാണ് ഗൗരിയമ്മയെ മുന്നണിയിലേക്ക് ക്ഷണിച്ചത്. ഇതിനോട് അനുകൂല നിലപാടാണ് കുമ്മനവും സ്വീകരിച്ചത്. ബി.ജെ.പിയുടെ വർഗീയ നിലപാടിനോട് മാത്രമാണ് തങ്ങൾക്ക് എതിർപ്പെന്ന് ഗൗരിയമ്മ കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു.
അരൂർ അടക്കമുള്ള സീറ്റുകൾ ഗൗരിയമ്മക്ക് നൽകാൻ ബി.ഡി.ജെ.എസ് സന്നദ്ധത അറിയിച്ചിട്ടുണ്ട്.
Next Story
