വൈക്കത്ത് സി.പി.ഐ നേതൃത്വത്തിനെതിരെ പോസ്റ്ററുകള്‍
text_fields
വൈക്കം: നിയോജക മണ്ഡലത്തിലെ സ്ഥാനാര്‍ഥി നിര്‍ണയവുമായി ബന്ധപ്പെട്ട് സി.പി.ഐയില്‍ ഉടലെടുത്ത വിവാദം കെട്ടടങ്ങുന്നില്ല. സ്ഥാനാര്‍ഥി നിര്‍ണയത്തിനെതിരെ നഗരത്തില്‍ വ്യാഴാഴ്ച വ്യാപകമായി പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടു. ‘പ്രവര്‍ത്തകരെ അറിയാത്ത സ്ഥാനാര്‍ഥിയെ ജനങ്ങള്‍ ഒറ്റപ്പെടുത്തും. പി. പ്രദീപിനെ സ്ഥാനാര്‍ഥിയാക്കാത്തതില്‍ സി.പി.ഐ നേതാക്കള്‍ പിന്നീട് ദു$ഖിക്കേണ്ടി വരും. കെ. അജിത്തിനെ ഒറ്റപ്പെടുത്തിയത് എന്തിന് എന്നിങ്ങനെയാണ് പോസ്റ്ററിലെ വാചകങ്ങള്‍. വൈക്കം യുവജനവേദിയുടെ പേരിലാണ് പോസ്റ്ററുകള്‍.
രണ്ടു തവണ പൂര്‍ത്തിയാക്കിയ ആറ് എം.എല്‍.എമാര്‍ക്ക് ഇളവ് നല്‍കിയിട്ടും നിലവിലെ വൈക്കം എം.എല്‍.എ കെ. അജിത്തിന് മാത്രം സ്ഥാനാര്‍ഥിത്വം ലഭിക്കാഞ്ഞതാണ് വിവാദങ്ങള്‍ക്ക് തുടക്കം. മണ്ഡലം കമ്മിറ്റിയും ജില്ലാ ഘടകവും അജിത്തിന്‍െറ പേര് നിര്‍ദേശിക്കാഞ്ഞതാണ് സ്ഥാനാര്‍ഥിത്വം ലഭിക്കുന്നതിന് തടസ്സമായത്. മണ്ഡലം കമ്മിറ്റി നിര്‍ദേശിച്ചിരുന്നത് എ.ഐ.വൈ.എഫ് ജില്ലാ സെക്രട്ടറി പി. പ്രദീപ്, സി.കെ. ആശ, വി.കെ. അനില്‍കുമാര്‍ എന്നിവരുടെ പേരുകളാണ്. ഇതില്‍ പി. പ്രദീപ് സ്ഥാനാര്‍ഥിയാകുമെന്നായിരുന്നു പ്രതീക്ഷ. എന്നാല്‍, സി.പി.ഐ സംസ്ഥാന നേതൃത്വം സി.കെ. ആശയെയാണ് സ്ഥാനാര്‍ഥിയായി തീരുമാനിച്ചത്. ഇതാണ് ഒരു വിഭാഗത്തിന്‍െറ പ്രതിഷേധത്തിന് കാരണം. കെ. അജിത്തും തീരുമാനത്തില്‍ പരസ്യമായി അതൃപ്തി പ്രകടിപ്പിച്ചിരുന്നു. അതേസമയം, നഗരത്തില്‍ പോസ്റ്ററുകള്‍ പതിച്ചതില്‍ കമ്യൂണിസ്റ്റ് പാര്‍ട്ടിക്ക് ബന്ധമില്ളെന്ന് സി.പി.ഐ മണ്ഡലം കമ്മിറ്റി സെക്രട്ടറി കെ.ഡി. വിശ്വനാഥന്‍ പറഞ്ഞു. പാര്‍ട്ടി പ്രവര്‍ത്തകര്‍ ഇതിന് പിന്നിലുണ്ടെങ്കില്‍ അവര്‍ക്കെതിരെ പാര്‍ട്ടി ശക്തമായ അച്ചടക്ക നടപടി സ്വീകരിക്കും.
പാര്‍ട്ടി പ്രഖ്യാപിച്ച സ്ഥാനാര്‍ഥിയെ വിജയിപ്പിക്കുക എന്നതാണ് പ്രവര്‍ത്തകരുടെ കടമയെന്നും അദ്ദേഹം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
