ഫ്ളാറ്റിലെ കൊല: ഹോക്കിസ്റ്റിക് ബംഗളൂരുവില്‍നിന്ന് കണ്ടെടുത്തു
text_fieldsതൃശൂര്‍: അയ്യന്തോള്‍ പഞ്ചിക്കലില്‍ ഫ്ളാറ്റില്‍ ഷൊര്‍ണൂര്‍ സ്വദേശി സതീശിനെ മര്‍ദിച്ച് കൊലപ്പെടുത്താനുപയോഗിച്ച ഹോക്കിസ്റ്റിക് ബംഗളൂരുവില്‍നിന്ന് പൊലീസ് കണ്ടെടുത്തു. വ്യാഴാഴ്ച കേസിലെ മുഖ്യ പ്രതി യൂത്ത് കോണ്‍ഗ്രസ് നേതാവ് വാസുപുരം സ്വദേശി റഷീദുമായി ബംഗളൂരുവിലത്തെിയ തൃശൂര്‍ പൊലീസാണ് കൃത്യം നടത്തിയ ശേഷം തൃശൂരില്‍നിന്നും രക്ഷപ്പെടാന്‍ ഉപയോഗിച്ച വാഹനത്തില്‍നിന്ന് ഹോക്കിസ്റ്റിക് കസ്റ്റഡിയിലെടുത്തത്. ബംഗളൂരു കന്‍േറാണ്‍മെന്‍റ് റെയില്‍വേ സ്റ്റേഷനില്‍ പാര്‍ക്ക് ചെയ്തിരുന്ന കാറും പൊലീസ് കസ്റ്റഡിയിലെടുത്തു.
സംഭവത്തിന് ശേഷം ഒളിവില്‍പോയ സംഘം തങ്ങിയ ബംഗളൂരുവിലെ മൂന്ന് ലോഡ്ജുകളിലും റഷീദുമായി പൊലീസ് തെളിവെടുപ്പ് നടത്തി. കൊലപാതകത്തിന് ശേഷം റഷീദും കാമുകി ശാശ്വതിയും ആദ്യം പോയത് തമിഴ്നാട്ടിലേക്കാണ്. പിന്നീടാണ് ബംഗളൂരുവിലത്തെിയത്. റഷീദുമായി പൊലീസ് വെള്ളിയാഴ്ച തിരിച്ചത്തെും.
ഇതിനിടെ മെഡിക്കല്‍ കോളജ് ആശുപത്രി പ്രിസണേഴ്സ് വാര്‍ഡില്‍ റിമാന്‍ഡില്‍ കഴിയുന്ന കെ.പി.സി.സി മുന്‍ സെക്രട്ടറി എം.ആര്‍. രാമദാസിന്‍െറ മെഡിക്കല്‍ റിപ്പോര്‍ട്ട് കോടതി വെള്ളിയാഴ്ച പരിഗണിച്ചേക്കും. കൊലപാതക സമയത്ത് രാമദാസ് ഫ്ളാറ്റിലുണ്ടായിരുന്നതായി റഷീദിന്‍െറയും മറ്റ് പ്രതികളുടെയും മൊഴികളില്‍നിന്നും അന്വേഷണത്തില്‍നിന്നും പൊലീസിന് വ്യക്തമായിട്ടുണ്ട്. കേസിലെ ഗൂഢാലോചനയും മറ്റും അറിയാന്‍ രാമദാസിനെ വിശദമായി ചോദ്യം ചെയ്യേണ്ടതുണ്ട്. മെഡിക്കല്‍ റിപ്പോര്‍ട്ടില്‍ കോടതി എടുക്കുന്ന തീരുമാനമനുസരിച്ചായിരിക്കും രാമദാസിനെ കസ്റ്റഡിയില്‍ കിട്ടുക. ഈമാസം ആറ് വരെയാണ് റഷീദിനെ പൊലീസ് കസ്റ്റഡിയില്‍ വിട്ടുകിട്ടിയിട്ടുള്ളത്. വെസ്റ്റ് സി.ഐ വി.കെ. രാജുവിന്‍െറ നേതൃത്വത്തിലാണ് അന്വേഷണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
