Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightവിഴിഞ്ഞം...

വിഴിഞ്ഞം പുനരധിവാസത്തിന് 475 കോടി രൂപ

text_fields
bookmark_border
വിഴിഞ്ഞം പുനരധിവാസത്തിന് 475 കോടി രൂപ
cancel

തിരുവനന്തപുരം: വിഴിഞ്ഞം പദ്ധതിയുമായി ബന്ധപ്പെട്ട ആശങ്കകള്‍ ദൂരീകരിക്കുന്നതിന് അഞ്ചു വര്‍ഷം കൊണ്ട് വിനിയോഗിക്കാവുന്ന രീതിയില്‍ 475 കോടി രൂപയുടെ പദ്ധതിക്ക് മന്ത്രിസഭ അംഗീകാരം നല്‍കി. ഭാവിയില്‍ ആവശ്യാനുസരണം ഉപയോഗിക്കുന്നതിന് ഈ തുക വിനിയോഗിക്കും. തീരശോഷണമുണ്ടായാല്‍ ബാധിക്കപ്പെടുന്നവരുടെ  നഷ്ടപരിഹാരവും പുനരധിവാസവും സര്‍ക്കാരിന്‍്റെ ചുമതലയിലായിരിക്കുന്നതാണ്. പദ്ധതിമൂലം ബാധിക്കുന്നവരുടെ നഷ്ടപരിഹാര, പുനരധിവാസ പാക്കേജ് കളക്ടറുടെ കമ്മിറ്റി നിര്‍ദേശിക്കുന്നതനുസരിച്ച് നടപ്പാക്കുന്നതാണ്.

സ്ഥലം ഏറ്റെടുക്കല്‍, വീട് നിര്‍മാണം^ 350 കോടി, ജീവിതോപാധി കണ്ടെ ത്തല്‍^  59 കോടി രൂപ,  സ്ത്രീ ശാക്തീകരണം^  39 കോടി, വിദ്യാഭ്യാസ സഹായം^ 24 കോടി, വാര്‍ധക്യകാല പരിചരണം^ 2.5 കോടി, കപ്പാസിറ്റി ബില്‍ഡിങ്^ 50 ലക്ഷം  എന്നിങ്ങനെയാണ് തുക വിലയിരുത്തിയത്. പനന്തുറ മുതല്‍ വലിയ വേളി വരെയുള്ള 7,876 വീടുകളില്‍ 3,000 വീടുകളെ പദ്ധതി ബാധിക്കുന്നമെന്നു കരുതുന്നു. ഇവിടെ 50 ഏക്കര്‍ ഭൂമി ഏറ്റെടുക്കാന്‍ ഏക്കറിന് മൂന്നു കോടി രൂപവെച്ച്  150 കോടി രൂപ ആവശ്യമുണ്ട്. ആറു ലക്ഷം രൂപവെച്ച് ഫ്ളാറ്റ് നിര്‍മിക്കാന്‍ 180 കോടി രൂപ വേണ്ടിവരും. അടിസ്ഥാന സൗകര്യത്തിന് 20 കോടിയും. ഇതെല്ലാം ചേര്‍ത്താണ് 350 കോടി രൂപ വീടുനിര്‍മാണവുമായി ബന്ധപ്പെട്ട് കണക്കാക്കിയിരിക്കുന്നത്.

20 ലക്ഷം രൂപവച്ച് 100 സ്റ്റേ ബോട്ടുകള്‍, ആഴക്കടല്‍ മത്സ്യബന്ധനത്തിന് 10 യന്ത്രവത്കൃത ബോട്ടുകള്‍, 1000 മത്സ്യത്തൊഴിലാളികള്‍ക്ക് മറ്റു ജീവിതോപാധികള്‍, 1000 സുരക്ഷാ ഉപകരണങ്ങള്‍ തുടങ്ങിയവയാണ്  ജീവിതോപാധി കണ്ടെ ത്തലിലുള്ളത്. കൊല്ലങ്കോട് മുതല്‍ അടിമലത്തുറ വരെയുള്ള 6926 സ്ത്രീകളെ ശാക്തീകരിക്കുന്നതിനുള്ള നടപടികള്‍ക്കാണ് 39 കോടി രൂപ വിലയിരുത്തിയത്. 1000 സ്വയംസഹായ സംഘങ്ങള്‍ രൂപീകരിച്ച് ഓരോ യൂണിറ്റിനും രണ്ടു ലക്ഷം രൂപവച്ചു നല്‍കുന്നതാണു പ്രധാന പദ്ധതി. മൂവായിരത്തോളം യുവതീയുവാക്കളുടെ നൈപുണ്യം വികസിപ്പിക്കുക, സംരംഭകത്വം വികസിപ്പിക്കുക തുടങ്ങിയ പദ്ധതികളുമുണ്ട്.

വിദ്യാഭ്യാസ ആവശ്യങ്ങള്‍ക്കായി 24 കോടി രൂപ വകയിരുത്തിയിട്ടുണ്ട്. ഉന്നത വിദ്യാഭ്യാസത്തിന് 100 കുട്ടികളെ ഓരോ വര്‍ഷവും ദത്തെടുക്കുക, തൊഴിലധിഷ്ഠിത വ്യവസായ പരിശീലനം ഏര്‍പ്പെടുത്തുക, സിവില്‍ സര്‍വീസ് ഉള്‍പ്പെടെയുള്ള പരീക്ഷാപരിശീലനം നല്‍കുക തുടങ്ങിയവ ഇതില്‍ ഉള്‍പ്പെടുന്നു.

തുറമുഖത്തിന്‍്റെ കപ്പല്‍ച്ചാല്‍ ഉള്‍പ്പെടെ മൂന്നു കി.മീ. വരുന്ന തീരപ്രദേശത്ത് കടലിനെ ആശ്രയിച്ചു കഴിയുവരെയാണ് പുനരധിവാസ പദ്ധതി ലക്ഷ്യമിടുത്.  കട്ടമരത്തിലും മറ്റും കടലില്‍ പോയി കക്കവാരുന്നവര്‍, കക്കശേഖരണക്കാര്‍, തീരക്കടല്‍ ഭാഗത്തു കമ്പവലിയിട്ടു മത്സ്യബന്ധനം നടത്തുന്നവര്‍, ചെറുവള്ളങ്ങളിലും കട്ടമരങ്ങളിലും പോയി മത്സ്യബന്ധനം നടത്തു പരമ്പരാഗത മത്സ്യത്തൊഴിലാളികള്‍ തുടങ്ങിയവരെ പദ്ധതി നേരിട്ടു ബാധിക്കും.  ഇവരെ കണ്ടെ ത്തുന്നതും അര്‍ഹമായ നഷ്ടപരിഹാരം, പുനരധിവാസം എന്നിവ സംബന്ധിച്ചും സബ്കളക്ടര്‍ ചെയര്‍മാനായ കമ്മറ്റി റിപ്പോര്‍ട്ട് സമര്‍പ്പിച്ചിട്ടുണ്ട്. അതിന്‍മേല്‍ സമര്‍പ്പിച്ച പരാതികളില്‍ കളക്ടര്‍ ചെയര്‍മാനായ അപ്പീല്‍ കമ്മിറ്റി തീരുമാനമെടുക്കുതോടെ നേരിട്ട് ബാധിക്കുന്നവരുടെ പുനരധിവാസവും, നഷ്ടപരിഹാരവും പരിഗണിക്കപ്പെടും.

പദ്ധതി നടപ്പാക്കുന്ന സമയത്തും അതിനുശേഷവും യന്ത്രം ഘടിപ്പിച്ച യന്ത്രങ്ങളുപയോഗിക്കുന്നവര്‍ക്ക് കടലിലേക്കു പോകുവാന്‍ ഭാഗികമായി തടസമുണ്ടായേക്കാം.  ഇതിനുള്ള നഷ്ടപരിഹാര പാക്കേജും കളക്ടറുടെ നേതൃത്വത്തിലുള്ള കമ്മിറ്റി നിശ്ചയിക്കുന്നതാണ്.  പദ്ധതി പ്രദേശത്തുള്ള മത്സ്യവിഭവങ്ങള്‍ വിപണനം ചെയ്തു ജീവിക്കുന്നവര്‍ക്കും പരോക്ഷമായി ബുദ്ധിമുട്ടുണ്ടാകും. അക്കാര്യവും പാക്കേജില്‍ പരിഗണിക്കപ്പെടും. ഭാവിയില്‍ മത്സ്യബന്ധനത്തിനു പോകുന്നവര്‍ക്കും തുറമുഖ അധികാരികള്‍ക്കും ആശയക്കുഴപ്പം ഉണ്ടാകാതിരിക്കാനും മത്സ്യബന്ധനത്തിനു തടസമുണ്ടാകാതിരിക്കാനും തുറമുഖത്തു നിന്ന് അന്തര്‍ ദേശീയ കപ്പല്‍ച്ചാലിലേക്കുള്ള കപ്പല്‍പാത മുന്‍കൂറായി നിശ്ചയിക്കും.

തുറമുഖത്തിനായി ഏറ്റെടുക്കുന്ന സ്ഥലങ്ങളില്‍ പ്രവര്‍ത്തിക്കുന്ന റിസോര്‍ട്ടുകളിലുള്ള ജീവനക്കാര്‍ക്കുള്ള നഷ്ടപരിഹാര പാക്കേജും കളക്ടറുടെ നേതൃത്വത്തിലുള്ള കമ്മിറ്റി തീരുമാനിക്കും. പരിസ്ഥിതി പഠനറിപ്പോര്‍ട്ടനുസരിച്ചും കേന്ദ്ര പരിസ്ഥിതി വകുപ്പിന്‍്റെ വിലയിരുത്തലുകളനുസരിച്ചും തുറമുഖ നിര്‍മാണം തീരശോഷണത്തിനു കാരണമാവുകയില്ല.  എന്നാല്‍, തീരശോഷണം ഉണ്ടാകുമെന്ന് ആശങ്കകളുയര്‍ന്ന പശ്ചാത്തലത്തില്‍ ഭാവിയില്‍ ഏതെങ്കിലും വിധത്തിലുള്ള തീരശോഷണമുണ്ടായാല്‍ ബാധിക്കപ്പെടുന്നവരുടെ പൂര്‍ണ നഷ്ടപരിഹാരത്തിനും പുനരധിവാസത്തിനുമുള്ള ഉത്തരവാദിത്തം സര്‍ക്കാര്‍ ഏറ്റെടുക്കും.  

മത്സ്യബന്ധനവകുപ്പ് നടപ്പിലാക്കുന്ന വിവിധ പദ്ധതികള്‍ക്കായുള്ള ലാന്‍ഡ് ബാങ്ക് സ്കീമിലുള്‍പ്പെടുത്തി അമ്പതേക്കര്‍ സ്ഥലം അഞ്ചു വര്‍ഷം കൊണ്ട് പലയിടങ്ങളിലായി സര്‍ക്കാര്‍ ഏറ്റെടുക്കേണ്ടതുണ്ട്. തീരശോഷണം സംഭവിക്കുവാന്‍ സാധ്യതയില്ലാത്തതിനാല്‍ ന്യായമായ കാലപരിധിക്കുശേഷം ഈ സ്ഥലം തീരദേശജനതയുടെ പുനരധിവാസം,  ഇതര ആവശ്യങ്ങള്‍ എിവക്കായി ഉപയോഗിക്കും. തീരശോഷണം വരികയാണെങ്കില്‍ അവരെ പുനരധിവാസിപ്പിക്കാന്‍ ഈ ഭൂമിയില്‍ 3000 ഫ്ളാറ്റുകള്‍ നിര്‍മ്മിക്കുവാന്‍ കഴിയും.

മത്സ്യവിഭവശോഷണം, സംഭവിച്ചേക്കാവുന്ന അപടകങ്ങള്‍ എന്നിവ മുന്‍നിര്‍ത്തി ആഴക്കടല്‍ മത്സ്യബന്ധന സംവിധാനങ്ങള്‍ ശക്തിപ്പെടുത്താന്‍ അനുബന്ധ പരിശീലനങ്ങള്‍, സ്വയം സഹായ സംഘങ്ങളുടെ രൂപീകരണം സുരക്ഷാസംവിധാനങ്ങളേര്‍പ്പെടുത്തല്‍, സ്ത്രീകളുടെ പുരോഗതി, വിദ്യാഭ്യാസ സൗകര്യവികസനം, ആരോഗ്യ സംവിധാനങ്ങള്‍, വയോജനക്ഷേമം എന്നിവക്കായി നടപടികള്‍ സ്വീകരിക്കും.  സ്കൂളുകളുടെ അപ്ഗ്രഡേഷന്‍, പ്രാഥമികരോഗ്യകേന്ദ്രത്തിന്‍്റെ ശക്തിപ്പെടുത്തല്‍, സാങ്കേതിക വിഭ്യാഭ്യാസ സ്ഥാപനങ്ങള്‍, സ്കില്‍ അപ്ഗ്രഡേഷന്‍ സെന്‍്റര്‍, മറൈന്‍ അക്കാദമി എന്നിവയും പരിഗണിക്കുന്നതാണ്.
കേരള ഭൂനികുതി ഭേദഗതി ഓര്‍ഡിനന്‍സ്
2015ലെ കേരള ഭൂനികുതി ഭേദഗതി ഓര്‍ഡിനന്‍സിന്‍്റെ കരട് അംഗീകരിച്ച് ഓര്‍ഡിനന്‍സ് പുറപ്പെടുവിക്കാന്‍ ഗവര്‍ണറോട് ശുപാര്‍ശ ചെയ്യുന്നതാണ്. ഭൂനികുതി പുതുക്കി നിശ്ചയിച്ചതിനെ തുടര്‍ന്നാണിത്.  2012^13ലെ ബജറ്റില്‍ അടിസ്ഥാന ഭൂനികുതി പുതുക്കി നിശ്ചയിച്ചിരുന്നു. 17.09.2014 ല്‍ സര്‍ക്കാരിന്‍്റെ സാമ്പത്തികസ്ഥിതി മെച്ചപ്പെടുത്തുതിന് കേരള നികുതി നിയം ഭേദഗതി ചെയ്ത് ഓര്‍ഡിനന്‍സ് പുറപ്പെടുവിച്ചു. ഇതുപ്രകാരം ഭൂനികുതി വര്‍ദ്ധിപ്പിച്ചിരുന്നു. ഇത് സാധാരണക്കാരെ ബാധിക്കുമെന്നു പരാതി ഉയര്‍ന്ന പശ്ചാത്തലത്തില്‍ ഭൂനികുതി യുക്തിസഹമായി കുറക്കണമെന്ന് 19.08.2015ല്‍ മന്ത്രിസഭ തീരുമാനിച്ചു. ഇത് ഉള്‍പ്പെടുത്തിക്കൊണ്ടാണ് പുതിയ ഓര്‍ഡിനന്‍സ്.

പഞ്ചായത്തില്‍ 8 ആര്‍ വരെ ആറിന് ഒരു രൂപയും 2 ഹെക്ടര്‍ വരെ ആറിന് 2 രൂപയും 2 ഹെക്ടറിനു മുകളില്‍ അധികമുള്ള ഭൂമിക്ക് ഒരു ആറിന് 5 രൂപ വീതവും 400 രൂപയും, ടൗണ്‍ പഞ്ചായത്ത്, മുനിസിപ്പാലിറ്റി എന്നിവിടങ്ങളില്‍ 3 ആര്‍ വരെ ആറിന് 2 രൂപയും 2 ഹെക്ടര്‍ വരെ ആറിന് 4 രൂപയും 2 ഹെക്ടറിനു മുകളില്‍ അധികമുള്ള ഭൂമിക്ക് ആര്‍ ഒന്നിന് 10 രൂപയും 800 രൂപയും മുനിസിപ്പില്‍ കോര്‍പറേഷനില്‍ 2 ആര്‍ വരെ ആറിന് 2 രൂപയും 2 ഹെക്ടര്‍ വരെ ആറിന് 8 രൂപയും 2 ഹെക്ടറിനു മുകളില്‍ അധികമുള്ള ഭൂമിക്ക് ആര്‍ ഒന്നിന് 20 രൂപ വീതവും 1,600 രൂപയും ആയിരിക്കും പുതുക്കിയ ഭൂനികുതി നിരക്ക്.

മെഡിക്കല്‍ പോസ്റ്റ് ഗ്രാജുവേറ്റ് വിദ്യാര്‍ഥികളുടെ സ്റ്റൈപന്‍ഡ് വര്‍ദ്ധിപ്പിച്ചു
സര്‍ക്കാര്‍ മെഡിക്കല്‍ കോളേജുകളിലെ പോസ്റ്റ് ഗ്രാജുവേറ്റ് വിദ്യാര്‍ഥികള്‍ക്കും സൂപ്പര്‍ സ്പെഷ്യാലിറ്റി വിദ്യാര്‍ഥികള്‍ക്കും നല്‍കിവരുന്ന പ്രതിമാസ സ്റ്റൈപന്‍ഡ് വര്‍ധിപ്പിച്ചു. ഈ വര്‍ദ്ധന ഡെന്‍്റല്‍ വിദ്യാര്‍ഥികള്‍ക്കും ബാധകമാക്കി. പ്രതിവര്‍ഷം 25 കോടിരൂപ ഇതിന് വേണ്ടിവരും. നിലവിലെ തുക ബ്രാക്കറ്റില്‍. പോസ്റ്റ് ഗ്രാജ്വേറ്റ് വിദ്യാര്‍ഥികള്‍ക്ക് ഒന്നാം വര്‍ഷം ^ 43,000 രൂപ (32,000), രണ്ടാം വര്‍ഷം ^ 44,000 രൂപ (33,000), മൂാം വര്‍ഷം ^ 45,000 രൂപ (34,000). സൂപ്പര്‍ സ്പെഷ്യാലിറ്റി വിദ്യാര്‍ഥികള്‍ക്ക് ഒന്നാം വര്‍ഷം ^ 47,000 (32,000), രണ്ടാം വര്‍ഷം ^ 48,000 (33,000), മൂന്നാം വര്‍ഷം 49,000 (34,000). സര്‍ക്കാര്‍ മെഡിക്കല്‍ കോളേജുകളിലെ ഹൗസ് സര്‍ജന്‍സിന് നേരത്തേ സ്റ്റൈപന്‍ഡ് 15,000 രൂപയില്‍ നിന്നും 20,000 രൂപയായി വര്‍ധിപ്പിച്ചിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story