വിജയാ ബാങ്ക് കവര്‍ച്ച: അന്വേഷണം ബാങ്ക് ജീവനക്കാരിലേക്കും
text_fieldsകാസര്‍കോട്: ചെറുവത്തൂരിലെ വിജയാ ബാങ്ക് കവര്‍ച്ചാ കേസിന്‍്റെ അന്വേഷണം ബാങ്ക് ജീവനക്കാരിലേക്കും. സ്ട്രോങ് റൂമിലെ അലമാരകള്‍ തകര്‍ക്കാതെ സ്വര്‍ണാഭരണം കവര്‍ന്നതില്‍ ദുരൂഹതയുണ്ടെന്നും അതിനാല്‍ ബാങ്ക് ജീവനക്കാരെക്കുറിച്ച് അന്വേഷിക്കുമെന്നും എ.ഡി.ജി.പി എന്‍. ശങ്കര്‍ റെഡ്ഢി പറഞ്ഞു.
ശനിയാഴ്ച രാവിലെ 10നും 11.15നും ഇടയിലാണ് ബാങ്കില്‍ കവര്‍ച്ച നടന്നതെന്നാണു പോലീസിന്‍്റെ നിഗമനം. ചെറുവത്തൂര്‍ റെയില്‍വേ സ്റ്റേഷന്‍ റോഡില്‍ മത്സ്യമാര്‍ക്കറ്റിന് സമീപത്തെ വാടകക്കെട്ടിടത്തില്‍ പ്രവര്‍ത്തിക്കുന്ന വിജയ ബാങ്ക് ശാഖയില്‍ നിന്ന് 4.95 കോടി രൂപയുടെ സ്വര്‍ണവും മൂന്ന് ലക്ഷം രൂപയുമാണ് ശനിയാഴ്ച കവര്‍ന്നത്. ഒന്നാംനിലയില്‍ പ്രവര്‍ത്തിക്കുന്ന ബാങ്കിന്‍െറ താഴത്തെ നിലയുടെ സീലിങ് തുരന്നായിരുന്നു മോഷണം. തിങ്കളാഴ്ച രാവിലെ ബാങ്കിലത്തെിയ ജീവനക്കാരാണ് കവര്‍ച്ച നടന്നതായി കണ്ടത്തെിയത്.
കവര്‍ച്ചയുമായി ബന്ധപ്പെട്ട് പൊലീസ് അന്വേഷണം ഊര്‍ജിതമാക്കിയിട്ടുണ്ട്. പത്തോളം പേരെ പൊലീസ് ചോദ്യം ചെയ്തു. മഞ്ചേശ്വരം സ്വദേശിയായ ഇസ്മായിലിനുവേണ്ടി പൊലിസ് തിരച്ചില്‍ നടത്തുന്നുണ്ട്. ഇയാളെ പിടികൂടിയാല്‍ പ്രതികളെ കണ്ടത്തൊനാകുമെന്ന നിഗമനത്തിലാണ് പൊലീസ്. ബാങ്കിന് താഴെയുള്ള മുറി വാടകക്കെടുത്തത് ഗൂഢലക്ഷ്യത്തോടെയാണെന്ന് വ്യക്തമാണ്. രണ്ടുമാസമായി നിര്‍മാണ ജോലി നടക്കുന്നുവെന്ന് തെറ്റിദ്ധരിപ്പിച്ച വാടക മുറിയില്‍ ഒരു ജോലിയും ചെയ്തിട്ടില്ല. കവര്‍ച്ചക്ക് ഉപയോഗിച്ച സാമഗ്രികളൊന്നും കണ്ടത്തൊനായിട്ടില്ല. എന്നാല്‍, വൈദ്യുതിക്ക് ഉപയോഗിച്ച പവര്‍പ്ളഗ്, കവര്‍ച്ചക്കാര്‍ ഉപയോഗിച്ച ഷര്‍ട്ട് എന്നിവ കണ്ടെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
