Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightഗള്‍ഫില്‍ കുടങ്ങിയവരെ...

ഗള്‍ഫില്‍ കുടങ്ങിയവരെ നാട്ടിലെത്തിക്കാന്‍ സര്‍ക്കാര്‍ പദ്ധതി

text_fields
bookmark_border
ഗള്‍ഫില്‍ കുടങ്ങിയവരെ നാട്ടിലെത്തിക്കാന്‍ സര്‍ക്കാര്‍ പദ്ധതി
cancel

തിരുവനന്തപുരം: നാട്ടില്‍ വരാന്‍ കഴിയാതെ ഗള്‍ഫ് നാടുകളില്‍ കുടുങ്ങിക്കിടക്കുന്ന പ്രവാസികളെ നാട്ടിലെത്തിക്കാന്‍ സര്‍ക്കാര്‍ പദ്ധതി. ഇങ്ങനെയുള്ളവരെ കണ്ടത്തെി സര്‍ക്കാര്‍ ചെലവില്‍ നാട്ടിലത്തെിക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. നോര്‍ക്കയുടെ ആഭിമുഖ്യത്തില്‍ പ്രവാസി സംഘടനകളുമായി സഹകരിച്ചായിരിക്കും ഇതെന്ന്  മന്ത്രിസഭാ യോഗ തീരുമാനങ്ങള്‍ വിശദീകരിക്കവെ മുഖ്യമന്ത്രി വ്യക്തമാക്കി. ഈ  ലക്ഷ്യത്തോടെയാണ് എയര്‍കേരള സര്‍ക്കാര്‍ വിഭാവനം ചെയ്തത്. എയര്‍ കേരള നീണ്ടു പോകുന്ന സാഹചര്യത്തില്‍ സര്‍ക്കാര്‍ മുന്‍കൈയെടുത്ത് വര്‍ഷങ്ങളായി നാട്ടിലത്തൊനാവാത്തവരെ നാട്ടിലത്തെിക്കും. ചില വിമാനക്കമ്പനികള്‍ സൗജന്യ  ടിക്കറ്റ് വാഗ്ദാനം ചെയ്തിട്ടുണ്ട്. അല്ലാത്തവരെ വിമാനം ചാര്‍ട്ടര്‍ ചെയ്ത് നാട്ടിലത്തെിക്കാനാണ് ് ഉദ്ദേശിക്കുന്നതെന്നും നോര്‍ക്കയുടെ ചുമതലയുള്ള മന്ത്രി കെ.സി ജോസഫ് ഇക്കാര്യങ്ങള്‍ ഏകോപിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു.   എയര്‍ കേരള പദ്ധതി സര്‍ക്കാര്‍ ഉപേക്ഷിച്ചിട്ടില്ളെന്നും കേന്ദ്രസര്‍ക്കാര്‍ അനുകൂല തീരുമാനമെടുക്കുമെന്നാണ് കരുതുന്നതെന്നും അദ്ദേഹം പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story