വൈദ്യുതി ബോര്‍ഡിന്‍െറ വിവാദ ഉത്തരവ് പുനപരിശോധിക്കുമെന്ന് റഗുലേറ്ററി കമ്മീഷന്‍
text_fieldsതിരുവനന്തപുരം: തുടര്‍ച്ചയായി രണ്ടുപ്രാവശ്യം മീറ്റര്‍ റീഡിങ് എടുക്കാന്‍ കഴിയാതെവന്നാല്‍ ഉപഭോക്താവില്‍നിന്ന് പിഴ ഈടാക്കുമെന്ന വൈദ്യുതി ബോര്‍ഡ് ഉത്തരവ് പുനപരിശോധിക്കുമെന്ന് റഗുലേറ്ററി കമ്മീഷന്‍. വീടും മറ്റ് സ്ഥാപനങ്ങളും പൂട്ടിയിടുന്നതടക്കമുള്ള കാരണങ്ങള്‍ കൊണ്ട് മീറ്റര്‍ പരിശോധിക്കാന്‍ കഴിയാതെ വന്നാല്‍ പിഴ ഈടാക്കാനായിരുന്നു ബോര്‍ഡിന്‍െറ തീരുമാനം. സെപ്റ്റംബര്‍ ഒന്നുമുതലാണ് ഉത്തരവ് പ്രാബല്യത്തിലായത്. കെ.എസ്.ഇ.ബിയുടെ ഈ തീരുമാനം വ്യാപകമായ പ്രതിഷേധത്തിനിടയാക്കിയിരുന്നു. ഇതേതുര്‍ന്നാണ് വൈദ്യുതി റഗുലേറ്ററി കമ്മിഷന്‍ ഉത്തരവ് പുന:പരിശോധിക്കുന്നത്.
എല്‍.ടി സിംഗ്ള്‍ ഫേസ് 250, എല്‍.ടി ത്രീ ഫേസ് 500, ഹൈടെന്‍ഷന്‍ 5000, എക്സ്ട്രാ ഹൈടെന്‍ഷന്‍ (ഇ.എച്ച്.ടി) 10,000 രൂപ എന്നിങ്ങനെയായിരുന്നു പിഴ ചുമത്തിയിരുന്നത്. റീഡിങ് എടുക്കാന്‍ അനുവദിക്കാതിരിക്കാതിരിക്കുന്നവരും മോശമായി പെരുമാറുന്നവരുമായ ഉപഭോക്താക്കളുമുണ്ട്. 2014 സപൈ്ളകോഡിലെ 111ാം ചട്ടപ്രകാരം പിഴ ചുമത്താന്‍ റെഗുലേറ്ററി കമീഷനും അനുമതി നല്‍കിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
