മൂന്നാര്‍ തോട്ടം മേഖല സ്തംഭനത്തിലേക്ക്്
text_fieldsമൂന്നാര്‍: തോട്ടം തൊഴിലാളികളുടെ മിനിമം കൂലി 500 രൂപയാക്കുന്ന കാര്യത്തില്‍ ചൊവ്വാഴ്ച ചേര്‍ന്ന യോഗത്തിലും തീരുമാനമാകാത്തതിനെ തുടര്‍ന്ന് മൂന്നാര്‍ തോട്ടം മേഖല പൂര്‍ണമായും സ്തംഭനത്തിലേക്ക്. ഇന്ന് മൂന്നാറിലെ തോട്ടങ്ങളില്‍ തൊഴിലാളികള്‍ പണിക്കത്തെിയില്ല. ട്രേഡ് യൂണിയനുകള്‍ നടത്തിവരുന്ന സമരത്തില്‍ പങ്കുചേരാതെ ചൊവ്വാഴ്ച നടക്കുന്ന ചര്‍ച്ചയില്‍ വിശ്വസമര്‍പ്പിച്ചിരുന്ന സ്ത്രീ തൊഴിലാളികളും ഇന്ന് ജോലിക്കത്തെിയിട്ടില്ല. 9 ദിവസം നീണ്ടുനിന്ന ഐതിഹാസിക സമരത്തിന് നേതൃത്വം കൊടുത്ത 'പൊമ്പിള ഒരുമൈ' പ്രവര്‍ത്തകരോട് 10 മണിയോടെ മൂന്നാര്‍ ടൗണിലത്തൊന്‍ നിര്‍ദേശിച്ചിട്ടുണ്ട്. ഇവര്‍ ഇന്ന് മാധ്യമങ്ങളെ കാണുമെന്നും സമരപ്രഖ്യാപനം നടത്തുമെന്നുമാണ് സൂചന.
അതേസമയം, കമ്പംമേട്ടിലേയും കുമളിയിലേയും ഏലത്തോട്ടങ്ങളില്‍ പണിയെടുക്കാനായി തമിഴ്നാട്ടില്‍ നിന്ന് വന്ന തൊഴിലാളികളെ ട്രേഡ്യൂണിയന്‍ പ്രവര്‍ത്തകര്‍ തടഞ്ഞു. തിങ്കളാഴ്ച മുതല്‍ സംയുക്ത ട്രേഡ് യൂണിയന് നടത്തിവരുന്ന സമരം കൂടുതല്‍ ശക്തമാക്കിയിട്ടുണ്ട്. ഇതോടെ മൂന്നാറിലെ തോട്ടം മേഖല പൂര്‍ണമായും സ്തംഭിച്ചിരിക്കുകയാണ്.
മിനിമം കൂലി 500 രൂപയാക്കി വര്‍ധിപ്പിച്ചാല്‍ തോട്ടങ്ങള്‍ പൂട്ടേണ്ടി വരുമെന്ന നിലപാട് ചൊവ്വാഴ്ച ചേര്‍ന്ന പ്ളാന്േറഷന് ലേബര്‍ കമ്മിറ്റി (പി.എല്‍.സി ) യോഗത്തിലും തോട്ടമുടമകള്‍ ആവര്‍ത്തിച്ചതോടെയാണ് ചര്‍ച്ച വഴിമുട്ടിയത്. കൂലി കൂട്ടിയാല്‍ ഭീമമായ നഷ്ടമുണ്ടാകുമെന്നായിരുന്നു ചര്‍ച്ചയില്‍ മാനേജ്മെന്റുകളുടെ നിലപാട്.
500 രൂപ മിനിമം കൂലിയെന്നതില് വീട്ടുവീഴ്ച സാധ്യമല്ളെന്ന് യൂനിയനുകളും വ്യക്തമാക്കി. പ്രതിദിനം നുള്ളുന്ന കൊളുന്തിന്‍െറ അളവ് കൂട്ടിയാല്‍ കൂലി വര്‍ധിപ്പിക്കാമെന്ന് മനേജ്മെന്റുകള്‍ പറഞ്ഞെങ്കിലും യൂനിയനുകള്‍ അംഗീകരിച്ചില്ല. സമവായങ്ങളൊന്നും സാധ്യമാകാതായതോടെ വിഷയം ബുധനാഴ്ച ചേരുന്ന മന്ത്രിസഭയുടെ പരിഗണനക്ക് വെച്ചിരിക്കുകയാണ്. പി.എല്‍.സി ഇനി എന്ന് ചേരണമെന്നതും മന്ത്രിസഭ നിശ്ചയിക്കും.
പ്ളാന്‍േഷന്‍ നികുതി ഒഴിവാക്കുക, കാര്‍ഷിക നികുതി കുറയ്ക്കുക, റബര്‍ മരം വെട്ടുന്നതിനുള്ള സീനിയറേജ് എടുത്തു കളയുക തുടങ്ങിയവ അംഗീകരിച്ചാല്‍ കൂലി വര്‍ധന ആലോചിക്കാമെന്നായിരുന്നു ശനിയാഴ്ച നടന്ന പി.എല്‍.സിയില്‍ മാനേജ്മെന്റുകളുടെ നിലപാട്. എന്നാല്‍, ഇവ നടപ്പാക്കുന്നതിന് നിയമഭേദഗതി വേണ്ടിവരും. ഇതിനുള്ള സാധ്യതകള്‍ പഠിക്കുന്നതിന് നിയമം, ധനം, വ്യവസായം, റവന്യൂ, തൊഴില്‍ വകുപ്പ് സെക്രട്ടറിമാരും കെ.എസ്.ഇ.ബി ചെയര്‍മാനും അടുത്ത സംഘത്തെ ചുമതലപ്പെടുത്തിയിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
