വിജയാ ബാങ്ക് കവര്‍ച്ച: ഒരാള്‍ കസ്റ്റഡിയില്‍, അന്വേഷണം ബംഗാളിലേക്ക്
text_fieldsകാസര്‍കോട്: ചെറുവത്തൂര്‍ വിജയാ ബാങ്ക് കവര്‍ച്ച നടത്തിയ കേസില്‍ ഒരാള്‍ കസ്റ്റഡിയില്‍. കാസര്‍കോട് വെള്ളാപ്പ സ്വദേശി യൂസുഫിനെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്. ബാങ്കിന് താഴെയുള്ള മുറി വാടകക്കെടുക്കാന്‍ സഹായിച്ചത് ഇയാളാണ്. മഞ്ചേശ്വരം സ്വ¤േദശി ഇസ്മായീലാണ് റൂം വാടകക്കെടുത്തത്. ഇസ്മായീല്‍ ബിസിനസ് പാര്‍ട്ണറാണെന്ന് യൂസുഫ് പൊലീസിന് മൊഴി നല്‍കിയതായാണ് സൂചന.
അതേസമയം, അന്യസംസ്ഥാന തൊഴിലാളികളടങ്ങുന്ന സംഘം ബംഗാളിലേക്കു കടന്നതായാണ് പൊലീസ് നിഗമനം. പ്രതിയുടെ രേഖാചിത്രം ചൊവ്വാഴ്ച ഉച്ചയോടെ പുറത്തുവിടും. ബാങ്കിലെ സി.സി.ടിവി ദൃശ്യങ്ങളുടെ അടിസ്ഥാനത്തിലാണ് രേഖാചിത്രം വരക്കുന്നത്.
ചെറുവത്തൂര്‍ റെയില്‍വേ സ്റ്റേഷന്‍ റോഡില്‍ മത്സ്യമാര്‍ക്കറ്റിന് സമീപത്തെ വാടകക്കെട്ടിടത്തില്‍ പ്രവര്‍ത്തിക്കുന്ന വിജയ ബാങ്ക് ശാഖയില്‍ നിന്ന് 4.95 കോടി രൂപയുടെ സ്വര്‍ണവും മൂന്ന് ലക്ഷം രൂപയുമാണ് ശനിയാഴ്ച കവര്‍ന്നത്. ഒന്നാംനിലയില്‍ പ്രവര്‍ത്തിക്കുന്ന ബാങ്കിന്‍െറ താഴത്തെ നിലയുടെ സീലിങ് തുരന്നാണ് കവര്‍ച്ച നടത്തിയത്. തിങ്കളാഴ്ച രാവിലെ ബാങ്കിലത്തെിയ ജീവനക്കാരാണ് കവര്‍ച്ച നടന്നതായി കണ്ടത്തെിയത്.
19.75 കിലോ സ്വര്‍ണവും 2.95 ലക്ഷം രൂപയുമാണ് കവര്‍ന്നത്. ബാങ്ക് പ്രവര്‍ത്തിച്ചിരുന്ന കെട്ടിടത്തിന്‍െറ താഴത്തെ നിലയിലെ മുറികള്‍ വാടകക്കെടുത്തവരാണ് മോഷണം നടത്തിയതെന്നാണ് സൂചന. നിര്‍മാണ പ്രവൃത്തിയുടെ മറവില്‍ ബാങ്കിന്‍െറ സ്ട്രോങ്റൂമിലേക്കുള്ള സീലിങ് തുരക്കുകയായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
