Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightസിസ്റ്റര്‍ അമല വധം:...

സിസ്റ്റര്‍ അമല വധം: പ്രതി മനോവൈകല്യമുള്ള കൊടുംകുറ്റവാളിയെന്ന് പൊലീസ്

text_fields
bookmark_border
സിസ്റ്റര്‍ അമല വധം: പ്രതി മനോവൈകല്യമുള്ള കൊടുംകുറ്റവാളിയെന്ന് പൊലീസ്
cancel

കോട്ടയം: പാലാ ലിസ്യൂ കോണ്‍വെന്‍റിലെ സിസ്റ്റര്‍ അമലയെ കൊലപ്പെടുത്തിയ യുവാവ് ക്രൂരകൃത്യങ്ങളില്‍ ആനന്ദം കണ്ടത്തെുന്ന മാനസിക വൈകല്യമുള്ള കൊടുംകുറ്റവാളിയാണെന്ന് എ.ഡി.ജി.പി കെ. പത്മകുമാര്‍, എറണാകുളം റെയ്ഞ്ച് ഐ.ജി എം.ആര്‍. അജിത്കുമാര്‍ എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.   

അമലയെ തലക്കടിച്ച് കൊന്ന കാസര്‍കോട് കുറ്റിക്കോട്ട് മെഴുവാതട്ടുങ്കല്‍ സതീഷ്ബാബു (38) വിശദമായ ചോദ്യംചെയ്യലിലാണ് കുറ്റംസമ്മതിച്ചത്.  അന്വേഷണം 60 ദിവസത്തിനകം പൂര്‍ത്തിയാക്കി പരമാവധി ശിക്ഷ വാങ്ങിക്കൊടുക്കും. ഇതിനായി സ്പെഷല്‍ പ്രോസിക്യൂട്ടറെ നിയമിക്കണമെന്ന് സര്‍ക്കാറിനോട് ആവശ്യപ്പെടും. ചോദ്യംചെയ്യല്‍ പൂര്‍ണമായും വിഡിയോവില്‍ പകര്‍ത്തി കോടതിയില്‍ സമര്‍പ്പിക്കുമെന്നും എ.ഡി.ജി.പി പറഞ്ഞു.
സിസ്റ്റര്‍ അമലയുടെ കൊലപാതകത്തിനുശേഷം നടത്തിയ അന്വേഷണത്തില്‍ 2014 നവംബറിനുശേഷം പാലാ മേഖലയില്‍ മഠങ്ങളില്‍ സമാനമായ അഞ്ചു കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. എല്ലാസ്ഥലങ്ങളിലും 60 വയസ്സിന് മുകളിലുള്ള കന്യാസ്ത്രീകളെ തലക്ക് പിന്നിലടിച്ച് ആക്രമണം നടത്തുകയായിരുന്നു. 2009ല്‍ ഭാര്യയെ തലക്കടിച്ചു പരിക്കേല്‍പിച്ച കേസില്‍  ഒമ്പതു മാസം സതീഷ്  ജയില്‍വാസം അനുഷ്ഠിച്ചിട്ടുണ്ട്.

16ന് രാത്രി 11.30നും പിറ്റേന്ന് പുലര്‍ച്ചെ 2.30നും ഇടയിലുള്ള സമയത്താണ് കൊലപാതകം നടന്നത്. മതില്‍ ചാടി കടന്നത്തെിയ പ്രതി, പെയ്ന്‍റിങ് നടത്താന്‍ തുറന്നിട്ടിരുന്ന ഗ്രില്ലിലൂടെ  വന്ന് നടുമുറ്റത്തെ പൂട്ടുതകര്‍ത്ത് അകത്തുകയറി. ആദ്യം കണ്ട സിസ്റ്റര്‍ അമലയെ തലക്കടിച്ച് വീഴ്ത്തുകയായിരുന്നു.  ചെന്നെയിലേക്ക് കടന്ന പ്രതി അവിടെയുള്ള പരിചയക്കാരനില്‍നിന്ന് വാങ്ങിയ പണവുമായി ഡല്‍ഹിയിലും  പിന്നീട് ഹരിദ്വാറിലുമത്തെുകയായിരുന്നു. മാധ്യമങ്ങളില്‍  പ്രതിയുടെ ചിത്രം വന്നത് ശ്രദ്ധയില്‍പെട്ട ഹരിദ്വാറിലെ അയ്യപ്പക്ഷേത്രത്തിലെ മാനേജര്‍ വിഷ്ണു നമ്പൂതിരിയാണ് വിവരം പൊലീസിനെ അറിയിച്ചത്. ഹരിദ്വാറില്‍നിന്ന് ട്രാന്‍സിസ്റ്റ് വാറന്‍റ് വാങ്ങി വിമാനമാര്‍ഗം കോട്ടയത്തത്തെിച്ച പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story