റേഷന്‍ വ്യാപാരികള്‍ സമരത്തിലേക്ക്; നാളെ സൂചനാ പണിമുടക്ക്
text_fieldsകോഴിക്കോട്: പിഴവുകള്‍ പരിഹരിക്കാതെ കമ്പ്യൂട്ടര്‍വത്കരണം നടത്തുന്നതിലും റേഷന്‍സാധനങ്ങള്‍ യഥാര്‍ഥ അളവില്‍ വ്യാപാരികള്‍ക്ക് നല്‍കാത്തതിലും അന്യായമായ വിജിലന്‍സ് പരിശോധനയിലും പ്രതിഷേധിച്ച് സംസ്ഥാനത്തെ മുഴുവന്‍ റേഷന്‍വ്യാപാരികളും സമരത്തിലേക്ക് നീങ്ങുകയാണെന്ന് ഓള്‍ കേരള റീട്ടെയില്‍ റേഷന്‍ ഡീലേഴ്സ് അസോസിയേഷന്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി ടി. മുഹമ്മദാലി വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. അനിശ്ചിതകാല സമരത്തിനു മുന്നോടിയായി തിങ്കളാഴ്ച സംസ്ഥാന വ്യാപകമായി റേഷന്‍കടകള്‍ അടച്ചിട്ട് സൂചനാ പണിമുടക്ക് നടത്തും. പ്രശ്നം പരിഹരിച്ചില്ളെങ്കില്‍ ഒക്ടോബര്‍ ഒന്നുമുതല്‍ അനിശ്ചിതകാലത്തേക്ക് കടകളടച്ചിടും. റേഷന്‍രംഗത്തെ മുഴുവന്‍ സംഘടനകളെയും സഹകരിപ്പിച്ച് സമരം ശക്തമാക്കും. റേഷന്‍കടകള്‍ കമ്പ്യൂട്ടര്‍വത്കരിക്കുമ്പോള്‍ കടയില്‍ യഥാര്‍ഥ തൂക്കത്തില്‍ സാധനങ്ങള്‍ എത്തിക്കാമെന്നും റേഷന്‍കടയുടമക്കും സെയില്‍സ്മാനും മാന്യമായ വേതനം നല്‍കാമെന്നും സര്‍ക്കാര്‍ ഉറപ്പുനല്‍കിയിരുന്നെങ്കിലും ഇതുവരെ പ്രാബല്യത്തിലായിട്ടില്ളെന്നും വ്യാപാരികള്‍ ആരോപിക്കുന്നു. റേഷന്‍കാര്‍ഡ് പുതുക്കലുമായി ബന്ധപ്പെട്ട ജോലികളില്‍ ഓരോ വ്യാപാരിക്കും 10,000 രൂപയോളം ചെലവായിട്ടും സര്‍ക്കാറില്‍നിന്ന് ഒരാനുകൂല്യവും ലഭിച്ചിട്ടില്ല.
ഇതിനാലാണ് ഇനി റേഷന്‍കാര്‍ഡ് തിരുത്തലുമായി ബന്ധപ്പെട്ട് സൗജന്യമായി ഒരു പ്രവൃത്തിയും വ്യാപാരികള്‍ ഏറ്റെടുക്കില്ളെന്ന നയം സ്വീകരിച്ചതെന്നും അവര്‍ പറഞ്ഞു.
മൊത്ത വ്യാപാരികള്‍ തൂക്കത്തില്‍ കാണിക്കുന്ന കൃത്രിമം തടയാന്‍ ഒരു നടപടിയും സ്വീകരിക്കുന്നില്ളെന്നും വ്യപാരികള്‍ കൂട്ടിച്ചേര്‍ത്തു. ഇ. അബൂബക്കര്‍ ഹാജി, ഇ. നാരായണന്‍ നമ്പ്യാര്‍, പി. പവിത്രന്‍, കെ.പി. അഷ്റഫ് തുടങ്ങിയവരും വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
