ചര്‍ച്ചയുടെ ആവേശത്തില്‍ സൂര്യനെല്ലിയിലെ തൊഴിലാളികളും
text_fields
മൂന്നാര്‍: തിരുവനന്തപുരത്ത് പ്ളാന്‍േറഷന്‍ ലേബര്‍ കമ്മിറ്റി ചര്‍ച്ച നടക്കുമ്പോള്‍ സൂര്യനെല്ലിയിലെ തൊഴിലാളികള്‍ 13ാം ദിവസവും സമരം തുടരുകയാണ്. ലോക്കാട്, പന്നിയാര്‍, സൂര്യനെല്ലി എന്നീ ഹാരിസണ്‍സ് എസ്റ്റേറ്റുകളിലെ 2500 തൊഴിലാളികളാണ് സമരംചെയ്തു വരുന്നത്. സമരച്ചൂടിലും തിരുവനന്തപുരത്തെ ചര്‍ച്ചയുടെ വിവരങ്ങള്‍ അറിയാനുള്ള ഉദ്യോഗം ഓരോ മുഖങ്ങളിലും നിഴലിച്ചുനിന്നു. ഇടക്കത്തെിയ രാഷ്ട്രീയ നേതാക്കളോട് വിവരങ്ങള്‍ ചോദിച്ചറിയാനുള്ള തിരക്കിലായിരുന്നു തൊഴിലാളികള്‍. ശമ്പളം ഉയര്‍ത്തിയില്ളെങ്കില്‍ സമരത്തില്‍നിന്ന് പിന്മാറില്ളെന്ന ഉറച്ച നിലപാടാണ് തൊഴിലാളികള്‍ക്ക്. ശമ്പള വര്‍ധന, മെഡിക്കല്‍ സംരക്ഷണം, ലയത്തിലെ ശോച്യാവസ്ഥ എന്നിവയെല്ലാം ആവശ്യങ്ങളുണ്ടെങ്കിലും ശമ്പളവര്‍ധന തന്നെയാണ് പ്രധാന ആവശ്യമെന്നും സൂര്യനെല്ലിയിലെ തൊഴിലാളികള്‍ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
