ഹജ്ജ് ദുരന്തം; ആമിനയെ മിനയില്‍ ഖബറടക്കി
text_fieldsകരുനാഗപ്പള്ളി: ഹജ്ജ്കര്മത്തിനിടെ മിനയില്‍ തിക്കിലുംതിരക്കിലുംപെട്ട് മരിച്ച കരുനാഗപ്പള്ളി സ്വദേശിനി ആമിനയെ(39) മിനയില്‍ ശനിയാഴ്ച രാത്രി ഖബറടക്കി. ഇവരോടൊപ്പം ഹജ്ജ് കര്മത്തിനുണ്ടായിരുന്ന ഭര്‍ത്താവ് മുഹമ്മദ് ഷാഫിയെ(43)ക്കുറിച്ച് വിവരങ്ങള്‍ ലഭ്യമായിട്ടില്ളെന്ന് ബന്ധുക്കള്‍ പറഞ്ഞു. കരുനാഗപ്പള്ളി കോഴിക്കോട് ഉപ്പൂട്ടിക്കടയില് പരേതനായ കുഞ്ഞ് അഹമ്മദ്കുഞ്ഞ് മുസ്ലിയാരുടെ മകനാണ് മുഹമ്മദ് ഷാഫി. ആമിനയുടെ മൃതദേഹം ശനിയാഴ്ച സൗദിയിലുണ്ടായിരുന്ന ബന്ധുക്കളും മക്കളും തിരിച്ചറിഞ്ഞതിനത്തെുടര്ന്നാണ് അവിടത്തെന്നെ ഖബറടക്കിയത്.
28 വര്‍ഷത്തോളമായി മുഹമ്മദ്ഷാഫി റിയാദിലെ ഹെര്‍ഫി കമ്പനിയില്‍ മാനേജരായി ജോലിചെയ്യുകയായിരുന്നു. ഭാര്യയും മൂന്ന് മക്കളുമടങ്ങുന്ന കുടുംബം വര്‍ഷങ്ങളായി ഇവിടെയാണ് താമസം. രണ്ടുവര്‍ഷം മുമ്പാണ് ഇവര്‍ ഷാഫിയുടെ പിതാവിന്‍െറ മരണം സംബന്ധിച്ച് നാട്ടില്‍ വന്ന് മടങ്ങിയത്. സൗദിയിലെ ബന്ധുക്കളെ കുട്ടികളെ ഏല്പിച്ചാണ് ഇരുവരും ഹജ്ജിന് പോയത്. റിയാദില്‍ കരുനാഗപ്പള്ളി സ്വദേശികളുടെ മൈത്രി കൂട്ടായ്മയുടെ സജീവപ്രവര്‍ത്തകനായിരുന്നു മുഹമ്മദ് ഷാഫി. കോട്ടയം ചുങ്കം ബാലുശേരിയില്‍ ടി.എ.എം ഷെരീഫ്-സുഹ്റ ദമ്പതികളുടെ മകളാണ് ആമിന. മക്കള്‍: ഫാത്തിമ, ഫര്‍സാന, യഹിയ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.