മൂന്നാര്‍ ചര്‍ച്ചയില്‍ പങ്കെടുപ്പിക്കണമെന്ന ആവശ്യവുമായി സ്ത്രീ തൊഴിലാളികള്‍
text_fieldsമൂന്നാര്‍: മൂന്നാര്‍ തോട്ടം തൊഴിലാളികളുടെ പ്രശ്നപരിഹാരത്തിനായുള്ള ചര്‍ച്ച തൊഴില്‍ മന്ത്രി ഷിബു ബേബി ജോണിന്‍െറ ചേംബറില്‍ തുടങ്ങി. പ്ളാന്റഷന് ലേബര്‍ കമ്മിറ്റി അംഗങ്ങള്‍, ലേബര്‍ കമ്മിഷണര്‍, പ്ളാന്റഷന് അസോസിയേഷന് എന്നിവരുമായാണ് മന്ത്രി ചര്‍ച്ച നടത്തുന്നത്. അംഗീകൃത ട്രേഡ് യൂണിയന് അല്ലാത്തതിനാല്‍ മൂന്നാറിലെ സ്ത്രീ തൊഴിലാളികളെ ചര്‍ച്ചയില്‍ പങ്കെടുപ്പിക്കില്ല. മൂന്നാറിലെ തൊഴിലാളിസമരം ഒത്തുതീര്‍ത്തപ്പോള്‍ ദിവസം 500 രൂപ കൂലി എന്ന തീരുമാനം പി.എല്‍.സി യോഗത്തില്‍ ചര്‍ച്ചചെയ്യാമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ഉറപ്പ് നല്‍കിയിരുന്നു.
അതേസമയം, തങ്ങളെക്കൂടി ചര്‍ച്ചയില്‍ പങ്കെടുപ്പിക്കണമെന്നാവശ്യപ്പെട്ട് മൂന്നാറിലെ സ്ത്രീതൊഴിലാളികളുടെ അഞ്ചു പ്രതിനിധികള്‍ തിരുവനന്തപുരത്തത്തെിയിട്ടുണ്ട്. രാവിലെ തൊഴില്‍ മന്ത്രി ഷിബു ബേബിജോണുമായി ഇവര്‍ ചര്‍ച്ച നടത്തി. തൊഴിമന്ത്രിയുമായുള്ള കൂടിക്കാഴ്ച തൃപ്തികരമായിരുന്നുവെന്നും ചര്‍ച്ചയില്‍ പ്രതീക്ഷയുണ്ടെന്നും മൂന്നാര്‍ സമരത്തിന് നേതൃത്വം നല്കിയ ലിസി മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. 'പെമ്പിള ഒരുമൈ' അംഗീകൃത ട്രേഡ് യൂണിയനല്ലാത്തതിനാല് ചര്‍ച്ചയില്‍ പങ്കെടുക്കാന്‍ കഴിയില്ല എങ്കിലും തങ്ങള്‍ക്കനുകൂലമായ നിലപാടുണ്ടാകുന്നതുവരെ തിരുവനന്തപുരത്ത് തങ്ങാനാണ് ഇവരുടെ തീരുമാനം.
മൂന്നാറില്‍ തൊഴിലാളികള്‍ ആവശ്യപ്പെട്ട വിഷയങ്ങള്‍ പരിഗണിക്കുമെന്ന ഉറപ്പിലാണ് ഇവര്‍ ഒന്‍പത് ദിവസം നീണ്ടുനിന്ന സമരം പിന്‍വലിച്ചത്. എന്നാല്‍, വേതനവര്‍ധനവ് അംഗീകരിക്കാനാവില്ളെന്ന് പ്ളാന്റേഴ്സ് അസോസിയേഷന് കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. ഈ സാഹചര്യത്തില്‍ ചര്‍ച്ചയില്‍ തങ്ങള്‍ക്ക് അനുകൂലമായ തീരുമാനം ഉണ്ടാകുമോ എന്ന ആശങ്കയിലാണ് മൂന്നാറിലെ തൊഴിലാളികള്‍. അനുകൂല തീരുമാനം ഉണ്ടായില്ളെങ്കില്‍ വീണ്ടും സമരം ചെയ്യാനാണ് ഇവരുടെ തീരുമാനം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
