പുരുഷ-വനിതാ പൊലീസ് കോണ്‍സ്റ്റബിള്‍ തസ്തികയിലേക്ക് ഇന്ന് ഒറ്റപ്പരീക്ഷ
text_fieldsചെറുവത്തൂര്‍: സംസ്ഥാനത്ത് ആദ്യമായി പുരുഷ^വനിതാ പൊലീസ് കോണ്‍സ്റ്റബിള്‍ തസ്തികയിലേക്ക് ശനിയാഴ്ച ഒറ്റ പൊതുപരീക്ഷ നടത്തും. വ്യത്യസ്ത ലിസ്റ്റുകളാണ് തയാറാക്കുകയെങ്കിലും ചോദ്യപേപ്പര്‍ ഒന്നുതന്നെയാണ്. രണ്ട് തസ്തികകളിലേക്ക് ഒരുദിവസം പരീക്ഷ നടത്തുന്നതിലൂടെ വന്‍ സാമ്പത്തിക ബാധ്യത ഒഴിവാക്കാന്‍ പി.എസ്.സിക്ക് സാധിക്കും. 26ന് ഉച്ച 1.30 മുതല്‍ 3.15 വരെയാണ് പരീക്ഷ നടക്കുക. അപേക്ഷ ക്ഷണിച്ച ഏഴ് ബറ്റാലിയനുകളിലേക്കാണ് പരീക്ഷ നടത്തുന്നത്. നാല് ലക്ഷത്തോളം പേരാണ് ഇന്ന് പരീക്ഷാ ഹാളിലേക്കത്തെുക. പുരുഷ, വനിതാ കോണ്‍സ്റ്റബിള്‍ തസ്തികകളിലേക്ക് യഥാക്രമം 2,09,667ഉം 1,76,848ഉം പേരാണ് പരീക്ഷയെഴുതുന്നത്. 1583 പരീക്ഷാ കേന്ദ്രങ്ങളാണുള്ളത്.
മുന്‍വര്‍ഷങ്ങളില്‍ പ്രത്യേകമായി നടത്തിവന്ന പരീക്ഷയായിരുന്നു ഇരു തസ്തികകളുടേതും. ആദ്യമായാണ് രണ്ട് തസ്തികകളിലേക്കുമായി ഒരു പൊതുപരീക്ഷ നടത്തുന്നത്. തിരുവനന്തപുരത്ത് 279 പരീക്ഷാ കേന്ദ്രങ്ങളായി 68,873 പേരാണ് പരീക്ഷ എഴുതുക. 10,002 പേര്‍ അപേക്ഷ സമര്‍പ്പിച്ച വയനാട്ടില്‍ 37 കേന്ദ്രങ്ങളാണുള്ളത്. കൊല്ലം, ആലപ്പുഴ, എറണാകുളം, പാലക്കാട്, കോഴിക്കോട് എന്നീ ജില്ലകളില്‍ നൂറില്‍ കൂടുതല്‍ പരീക്ഷാ കേന്ദ്രങ്ങള്‍ ഒരുക്കും.
അപേക്ഷ സമര്‍പ്പിക്കുന്നവരില്‍ 70 ശതമാനം മാത്രമേ പരീക്ഷ എഴുതാറുള്ളൂ. പല സെന്‍ററുകളിലും നാമമാത്രമായവരാണ് പരീക്ഷ എഴുതുക. പരീക്ഷാ സെന്‍റര്‍ സജ്ജീകരണങ്ങള്‍ക്ക് ലക്ഷക്കണക്കിന് രൂപയാണ് പി.എസ്.സിക്ക് പാഴാകുന്നത്. അപേക്ഷിക്കുന്നവര്‍ക്കെല്ലാം സെന്‍റര്‍ ഒരുക്കുകയെന്നത് പി.എസ്.സിയെ സംബന്ധിച്ച് നിര്‍ബന്ധമാണ്. എന്നാല്‍, പൊലീസ് കോണ്‍സ്റ്റബിള്‍ പരീക്ഷ പ്രായപരിധി കുറവായതിനാല്‍ അപേക്ഷിച്ചതിന്‍െറ 90 ശതമാനം പേരും പരീക്ഷക്കത്തെുമെന്ന കണക്കുകൂട്ടലിലാണ് പി.എസ്.സി അധികൃതര്‍.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
