താങ്ങാനാവുന്നതിനേക്കാള്‍ വേതനം ആവശ്യപ്പെട്ടാല്‍ തോട്ടം മേഖല അടച്ചുപൂട്ടേണ്ടിവരും: മുഖ്യമന്ത്രി
text_fieldsതിരുവനന്തപുരം: വ്യവസായത്തിന് താങ്ങാന്‍ പറ്റുന്ന വേതനത്തിനപ്പുറത്തേക്ക് പോയാല്‍ സ്ഥാപനം അടച്ചുപൂട്ടേണ്ടിവരുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. മലയാളത്തിലെ ദിനപ്പത്രങ്ങളില്‍ എഴുതിയ ലേഖനത്തിലാണ് മുഖ്യമന്ത്രി ഇങ്ങനെ അഭിപ്രായപ്പെട്ടത്. തൊഴിലാളികള്‍ക്ക് മെച്ചപ്പെട്ട സേവനവും വേതനവും ലഭിക്കണമെങ്കില്‍ മുദ്രാവാക്യങ്ങളോ പ്രഖ്യാപനങ്ങളോ അല്ല, മാനേജ്മെന്‍്റും തൊഴിലാളികളും സര്‍ക്കാരും ചേര്‍ന്ന കൂട്ടായ്മയാണ് വേണ്ടതെന്നും മുഖ്യമന്ത്രി ഓര്‍മപ്പെടുത്തുന്നു.
സംസ്ഥാനത്തെ തോട്ടം മേഖലയില്‍ വ്യവസായത്തിന് താങ്ങാന്‍ പറ്റാവുന്ന പരമാവധി വേതനം തൊഴിലാളികള്‍ക്ക് ലഭ്യമാക്കണമെന്നാണ് തന്‍്റെ സമീപനം. തോട്ടം മേഖലയുടെ ഇന്നത്തെ അവസ്ഥയിലേക്കത്തെിച്ചതില് എല്ലാ സര്‍ക്കാരുകള്‍ക്കും പങ്കുണ്ടെന്നും പ്രതിപക്ഷ നേതാവ് കലക്ക വെള്ളത്തില്‍ മീന്‍പിടിക്കുകയാണെന്നും മുഖ്യമന്ത്രി ലേഖനത്തില്‍ വ്യക്തമാക്കി. തീവവ്രവാദമോ വിഘടനവാദമോ മൂന്നാര്‍ സമരത്തിന്‍െറ പിന്നിലുണ്ടെന്ന പ്രചരണം അടിസ്ഥാനരഹിതമാണെന്നും അദ്ദേഹം പറഞ്ഞു.
ശനിയാഴ്ച തൊഴില്‍മന്ത്രിയുടെ നേതൃത്വത്തില്‍ യൂണിയനുകളും തോട്ടമുടമകളും തമ്മില്‍ നടക്കാനിരിക്കുന്ന ചര്‍ച്ചക്ക് മുന്നോടിയായി പ്രസിദ്ധീകരണത്തിന് നല്കിയ ലേഖനത്തിന് വളരെയധികം പ്രാധാന്യമുണ്ടെന്ന് രാഷ്ട്രീയ വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
