വെള്ളക്കുപ്പായമിട്ട നേതാക്കള്‍ക്ക് തൊഴിലാളികളുടെ വേദന അറിയില്ല -സി.കെ. ജാനു
text_fieldsമൂന്നാര്‍: പാര്‍ട്ടി ഓഫിസുകളില്‍ വെള്ളക്കുപ്പായമിട്ട് ഞെളിഞ്ഞിരിക്കുന്ന നേതാക്കള്‍ക്ക് തൊഴിലാളികളുടെ പ്രശ്നങ്ങള്‍ മനസ്സിലാകില്ളെന്ന് ആദിവാസി ഗോത്രമഹാസഭ നേതാവ് സി.കെ. ജാനു. തൊഴിലാളികള്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചു മൂന്നാര്‍ ടൗണില്‍ നടന്ന നില്പ് സമരം ഉദ്ഘാടനം ചെയ്യുകയായിരുന്നു ജാനു.
കമ്പനി ഉടമകള്‍ തൊഴിലാളികളെ ചൂഷണം ചെയ്ത് കോടികള്‍ സമ്പാദിക്കുകയാണ്. കുറച്ചു വേതനം നല്കി കോടികള്‍ സമ്പാദിക്കുന്ന കമ്പനി ഉടമകള്‍ തൊഴിലാളികളുടെ അടിസ്ഥാന സൗകര്യം ഒരുക്കാന്‍ തയാറാകുന്നില്ല. സര്‍ക്കാര്‍ മൂന്നാറിലെ തോട്ടംതൊഴിലാളികളുടെ പ്രശ്നങ്ങളില്‍ ശാശ്വതപരിഹാരം കാണുകയും തൊഴിലാളി പാക്കേജ് പ്രഖ്യാപിക്കുകയും വേണം. അല്ലാത്തപക്ഷം ഗോത്രമഹാസഭാ നേതൃത്വത്തില്‍ ഐക്യദാര്‍ഢ്യ സമിതി രൂപവത്കരിച്ച് സമരം ആരംഭിക്കും. മൂന്നാറില്‍ തൊഴിലാളികള്‍ക്കായി ആധുനികരീതിയിലുള്ള ആശുപത്രിയും താമസിക്കുന്നതിനുവീടും സ്ഥലവും അനുവദിക്കണം.
ഇ.എസ്.ഐ പദ്ധതിക്ക് സമാനപദ്ധതികള്‍ നടപ്പാക്കണം. കമ്പനി അധികൃതര്‍ കൈയടക്കിവെച്ചിരിക്കുന്ന സര്‍ക്കാര്‍ ഭൂമി ഒഴിപ്പിച്ചു തൊഴിലാളികളുടെ ആവശ്യങ്ങള്‍ക്കായി ഉപയോഗിക്കണമെന്നും അവര്‍ ആവശ്യപ്പെട്ടു.
കെ. വേണു, എം. ഗീതാനന്ദന്, ഫാ. അഗസ്റ്റിന് വട്ടോളി, ഫാ. ബെന്നി മാരാപറമ്പില്‍, വി.ഡി. മജീന്ദ്രന്, പ്രഫ. കുസുമം ജോസഫ്, സി.ജെ. തങ്കച്ചന്, അനീഷ് മാത്യു, രാജു സേവ്യര്‍, ജോണ്‍ പെരുവന്താനം, പി.ജ. ജനാര്ദനന്, തുളസി നിലമേല്‍, കെ.കെ. രാജന് തുടങ്ങിയവര്‍ സംസാരിച്ചു. മൂന്നാര്‍ കണ്ണന് ദേവന് കമ്പനിയുയെ ഒൗട്ട്ലെറ്റിന്‍െറ മുന്നില്‍ മൂന്നു മണിക്കൂര്‍ നേരം നില്പ് സമരം തുടര്‍ന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
