പൊലീസില്‍ പ്രത്യേകം വിഭാഗങ്ങള്‍ രൂപവത്കരിക്കല്‍: സര്‍ക്കാര്‍ റിപ്പോര്‍ട്ട് നല്‍കണമെന്ന് ഹൈകോടതി
text_fields
കൊച്ചി: തിരുവനന്തപുരം നഗരത്തിലെ പൊലീസ് സ്റ്റേഷനുകളില്‍ ക്രമസമാധാന പാലന വിഭാഗത്തില്‍നിന്ന് വേര്‍പെടുത്തി പ്രത്യേക കുറ്റാന്വേഷണ വിഭാഗം രൂപവത്കരിച്ചതിന്‍െറ നടപടികള്‍ അറിയിക്കാന്‍ ഹൈകോടതി ഉത്തരവ്. നഗരത്തിലെ അഞ്ച് സ്റ്റേഷനുകളില്‍ രണ്ട് വിഭാഗങ്ങളായി തിരിച്ചു വിഭജനം നടന്നതായി സര്‍ക്കാര്‍ അറിയിച്ച സാഹചര്യത്തിലാണ് ജസ്റ്റിസ് അലക്സാണ്ടര്‍ തോമസിന്‍െറ ഉത്തരവ്. രണ്ടാഴ്ചക്കം വിഭജന പദ്ധതി നടപ്പാക്കല്‍ ഏത് ഘട്ടത്തിലത്തെിയെന്നത് സംബന്ധിച്ച് വിശദ റിപ്പോര്‍ട്ട് നല്കാന് കോടതി സര്‍ക്കാറിനോട് നിര്‍ദേശിച്ചു.
മകന് ശ്രീകാന്തിന്‍െറ ദുരൂഹ മരണവുമായി ബന്ധപ്പെട്ട അന്വേഷണം കാര്യക്ഷമമല്ളെന്ന് ചൂണ്ടിക്കാട്ടി ടി.എല്‍. മോഹനന് നല്കിയ ഹരജിയാണ് കോടതി പരിഗണനയിലുള്ളത്. കേസ് നേരത്തേ പരിഗണിക്കവെ പൊലീസില്‍ പ്രത്യേക കുറ്റാന്വേഷണ സംഘം രൂപവത്കരിക്കുന്നത് സംബന്ധിച്ച് നിലപാടറിയിക്കണമെന്ന് കോടതി നിര്‍ദേശിച്ചിരുന്നു. വെള്ളിയാഴ്ച കേസ് പരിഗണിക്കുമ്പോള്‍ തിരുവനന്തപുരം നഗരത്തിലെ വട്ടിയൂര്‍ക്കാവ്, ശ്രീകാര്യം, കരമന, വിഴിഞ്ഞം, പൂന്തുറ സ്റ്റേഷനുകളില്‍ പൊലീസിനെ രണ്ട് വിഭാഗമായി തിരിച്ച് വിഭജനം നടപ്പാക്കാന്‍ നടപടികളാരംഭിച്ചതായി ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂഷന് ടി. ആസഫലി കോടതിയെ അറിയിക്കുകയായിരുന്നു. 2012 നവംബര്‍ 30ന് കൊല്ലപ്പെട്ട മകന്‍െറ മൃതദേഹം ഡിസംബര്‍ മൂന്നിനാണ് ലഭിച്ചതെന്നും പൊലീസ് അന്വേഷണം കാര്യക്ഷമമല്ളെന്നും ചൂണ്ടിക്കാട്ടിയാണ് ഹരജിക്കാരന് കോടതിയെ സമീപിച്ചത്.
ബാഹ്യ സമ്മര്‍ദവും സ്വാധീനവുംമൂലം അന്വേഷണം വേണ്ടവിധത്തിലല്ല മുന്നോട്ടുപോകുന്നതെന്നും അതിനാല്‍ കുറ്റാന്വേഷണവും ക്രമസമാധാനവും രണ്ട് വിഭാഗമാക്കി തിരിച്ച് സ്വതന്ത്ര അന്വേഷണം ഉറപ്പാക്കണമെന്ന സുപ്രീംകോടതി മാര്‍ഗനിര്‍ദേശം കര്‍ശനമായി പാലിക്കാന്‍ ഉത്തരവിടണമെന്നുമാണ് ഹരജിക്കാരന്‍െറ ആവശ്യം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
