സി.ബി.ഐ അന്വേഷണം: മുഖ്യമന്ത്രിയുമായി ആലോചിച്ച് തീരുമാനിക്കും- സി.എന്‍ ബാലകൃഷ്ണന്
text_fields
തൃശൂര്‍: കണ്‍സ്യൂമര്‍ ഫെഡിലെ ക്രമക്കേടുകള്‍ സി.ബി.ഐ അന്വേഷിക്കണമെന്ന ആവശ്യം തന്‍െറ മുന്നില്‍ എത്തിയിട്ടില്ളെന്ന് സഹകരണമന്ത്രി സി.എന്‍. ബാലകൃഷ്ണന്. തനിക്ക് ഒറ്റക്ക് ഇക്കാര്യം തീരുമാനിക്കാനാവില്ല. ആവശ്യമെങ്കില്‍ മുഖ്യമന്ത്രിയുമായി ആലോചിച്ച് തീരുമാനിക്കും. ഈ സര്‍ക്കാറിന്‍െറ കാലത്ത് കണ്‍സ്യൂമര്‍ ഫെഡിനെതിരെ ഉയര്‍ന്ന അഴിമതി ആരോപണങ്ങളെക്കുറിച്ച് സഹകരണ വകുപ്പ് സ്പെഷല്‍ സെക്രട്ടറിയും സഹകരണ രജിസ്ട്രാറും സമഗ്രമായി അന്വേഷിക്കുമെന്നും മൂന്ന് മാസത്തിനകം റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ നിര്‍ദേശിച്ചിട്ടുണ്ടെന്നും മന്ത്രി വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. നന്മ സ്റ്റോറുകള്‍ 15 ദിവസത്തിനകം പ്രവര്‍ത്തനസജ്ജമാക്കുമെന്നും ഒരുമാസത്തിനകം കണ്‍സ്യൂമര്‍ ഫെഡിന്‍െറ വിപണന ശൃംഖല സുഗമമായി പ്രവര്‍ത്തിച്ച് തുടങ്ങുമെന്നും മന്ത്രി പറഞ്ഞു.
വകുപ്പുതല അന്വേഷണ റിപ്പോര്‍ട്ട് കിട്ടിയാലുടന്‍ ജനത്തിനറിയാന്‍ പുറത്തു വിടും. കുറ്റക്കാര്‍ ആരായാലും നടപടിയുണ്ടാവും. കണ്‍സ്യൂമര്‍ ഫെഡ് ഭരണസമിതിയില്‍ എല്ലാ രാഷ്ട്രീയ പാര്‍ട്ടികളുടെയും പ്രതിനിധികളുണ്ട്. രണ്ട് വര്‍ഷമായി നടക്കുന്ന വിജിലന്‍സ് അന്വേഷണത്തിന്‍െറ ഇടക്കാല റിപ്പോര്‍ട്ട് പോലും സമര്‍പ്പിച്ചിട്ടില്ല. കുറച്ചു കാലമായി കണ്‍സ്യൂമര്‍ ഫെഡിന്‍െറ പ്രവര്‍ത്തനം നല്ലരീതിയിലല്ല. ഓണക്കാലത്ത് സര്‍ക്കാര്‍ ഫണ്ട് അനുവദിച്ചിട്ടും സ്റ്റോറുകളില്‍ ആവശ്യത്തിന് സാധനങ്ങള്‍ എത്താതിരുന്നത് എന്തുകൊണ്ടെന്ന് അന്വേഷിക്കും. യു.ഡി.എഫ് ചുമതലയേല്‍ക്കുമ്പോള്‍ കണ്‍സ്യൂമര്‍ ഫെഡ് 39 കോടി രൂപ ലാഭത്തിലായിരുന്നുവെന്ന് വെറുതെ പറയുകയാണ്. അഴിമതി നടന്നുവെന്ന ഡയറക്ടര്‍ കൂടിയായ കോണ്‍ഗ്രസ് നേതാവ് സതീശന് പാച്ചേനിയുടെ ഉപസമിതി റിപ്പോര്‍ട്ടിനെക്കുറിച്ച് ചോദിച്ചപ്പോള്‍ ‘ബോര്‍ഡില്‍ പറയേണ്ട കാര്യങ്ങള്‍ പുറത്ത് വിളിച്ചു പറയുന്നതിന്‍െറ തെറ്റും ശരിയും നിങ്ങള്‍ തീരുമാനിച്ചാല്‍ മതി’ എന്നായിരുന്നു മന്ത്രിയുടെ മറുപടി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
