Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 26 Sept 2015 5:25 AM IST Updated On
date_range 26 Sept 2015 5:25 AM ISTമെമു സര്‍വിസുകള്‍ റദ്ദാക്കി
text_fieldsbookmark_border
തിരുവനന്തപുരം: ആലപ്പുഴ വഴിയുള്ള റെയില്‍വേ ലൈനില്‍ അറ്റകുറ്റപ്പണി നടക്കുന്നതിനാല്‍ ചില മെമു സര്‍വിസുകള്‍ റദ്ദാക്കിയതായി റെയില്‍വേ അറിയിച്ചു. രാവിലെ 8.50ന് കൊല്ലത്തുനിന്ന് പുറപ്പെടുന്ന കൊല്ലം-എറണാകുളം മെമു (66302), എറണാകുളത്തുനിന്ന് ഉച്ചക്ക് 12.20ന് പുറപ്പെടുന്ന എറണാകുളം-കൊല്ലം മെമു (66303) എന്നിവ വെള്ളിയാഴ്ച (സെപ്റ്റംബര്‍ 25) മുതല്‍ ഒക്ടോബര്‍ ഏഴുവരെ സര്‍വിസ് നടത്തില്ല.
എറണാകുളത്തുനിന്ന് ഉച്ചക്ക് 2.35ന് പുറപ്പെടുന്ന കോട്ടയം വഴിയുള്ള എറണാകുളം-കൊല്ലം മെമു (66301) സെപ്റ്റംബര്‍ 26നും ഒക്ടോബര്‍ മൂന്നിനും റദ്ദാക്കിയിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
