നടപടി സ്വാഗതാര്‍ഹം -ജോയ് തോമസ്
text_fields
കൊച്ചി: കണ്‍സ്യൂമര്‍ഫെഡ് ഭരണസമിതി സസ്പെന്‍ഡ് ചെയ്ത് വിജിലന്‍സ് അന്വേഷണം പ്രഖ്യാപിച്ച സര്‍ക്കാര്‍ നടപടിയെ സ്വാഗതം ചെയ്യുന്നതായി പ്രസിഡന്റ് അഡ്വ. ജോയ് തോമസ്. സമഗ്ര അന്വേഷണം സത്യം പുറത്തുവരാന്‍ ഉപകരിക്കും. നടപടി സംബന്ധിച്ച് മാധ്യമ പ്രവര്‍ത്തകരോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹംം. കണ്‍സ്യൂമര്‍ഫെഡ് പ്രസിഡന്റ് സ്ഥാനം ഇനി ഏറ്റെടുക്കാന്‍ ആഗ്രഹമില്ളെന്നും അദ്ദേഹം പറഞ്ഞു. നിഷ്പക്ഷമായ അന്വേഷണം നടന്നാല്‍ നിരപരാധിത്വം തെളിയും. തനിക്കെതിരെ ഉയര്‍ന്ന ആരോപണത്തിന് പിന്നില്‍ ടോമിന് തച്ചങ്കരിയുടെ രഹസ്യ അജണ്ടയും കോണ്‍ഗ്രസിലെ ഗ്രൂപ് താല്പര്യങ്ങളുമായിരുന്നു. വിമര്‍ശകരില്‍ ചിലര്‍ നേരത്തെ ആന്ധ്രയില്‍നിന്ന് ആയിരം ലോഡ് അരിവാങ്ങാന്‍ ഇടനിലക്കാരനെ സമീപിച്ചിരുന്നു. അതിന് വഴങ്ങാത്തതിന്‍െറ വൈരാഗ്യമാണ് ഇപ്പോള്‍ തനിക്കെതിരെ തിരിയാന്‍ കാരണം. തച്ചങ്കരിയെ പോലെ ഒരു ഉദ്യോഗസ്ഥന് സുധീരന് സ്വീകാര്യനാകുന്നത് എങ്ങനെയെന്ന് മനസ്സിലാകുന്നില്ല. തച്ചങ്കരിയെ സര്‍വിസില്‍ തിരിച്ചെടുത്തപ്പോള്‍ പരസ്യമായി എതിര്‍പ്പു പ്രകടിപ്പിച്ചയാളാണ് സുധീരന്. താന്‍ അധികാരമേല്‍ക്കുമ്പോള്‍ 370 ഒൗട്ട്ലെറ്റുകള്‍ ഉണ്ടായിരുന്നത് 1500 ആയെന്നും അദ്ദേഹം പറഞ്ഞു.
രജിസ്ട്രാറെ ഭരണം ഏല്പിച്ചത് അഴിമതി മൂടിവെക്കാന്‍ ^വി.എസ്
തിരുവനന്തപുരം: കണ്‍സ്യൂമര്‍ഫെഡ് ഭരണസമിതി പിരിച്ചുവിട്ട് രജിസ്ട്രാറെ ഭരണം ഏല്പിച്ചത് അഴിമതി മൂടിവെക്കാനാണെന്ന് പ്രതിപക്ഷനേതാവ് വി.എസ്. അച്യുതാനന്ദന്. വകുപ്പുതല അന്വേഷണം പ്രഖ്യാപിച്ച സര്‍ക്കാര്‍ തീരുമാനം കള്ളനെ പിടിച്ച് പൊലീസാക്കുന്നതുപോലെയാണ്. അഴിമതിയുടെ വ്യാപ്തി മന്ത്രിസഭവരെ നീളുന്നതിനാല്‍ സി.ബി.ഐ അന്വേഷണത്തിന് ഉത്തരവിടണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
