കൊച്ചി നഗരസഭാ കൗണ്‍സിലിന് സംരക്ഷണം നല്‍കണമെന്ന് ഹൈകോടതി
text_fieldsകൊച്ചി: കൊച്ചി നഗരസഭാ കൗണ്‍സില്‍ യോഗത്തിന് സംരക്ഷണം നല്‍കണമെന്ന് പൊലീസിന് ഹൈകോടതിയുടെ നിര്‍ദേശം. കൗണ്‍സില്‍ യോഗം തടസപ്പെടുത്താന്‍ ആര്‍ക്കും അവകാശമോ അധികാരമോ ഇല്ല. യോഗം ചേരേണ്ടത് ഭരണഘടനാപരമായ നടപടിയാണ്. ഇത് തടസപ്പെടുത്താന്‍ സാധിക്കില്ല. മതിയായ സംരക്ഷണം നല്‍കണമെന്നും ഹൈകോടതി ഡിവിഷന് ബെഞ്ച് ഉത്തരവിട്ടു.
തുടര്‍ച്ചയായി നഗരസഭാ കൗണ്‍സില്‍ യോഗം പ്രതിപക്ഷം തടസപ്പെടുത്തുന്നതിനെതിരെ ഭരണപക്ഷ കൗണ്‍സിലര്‍മാര്‍ നല്കിയ ഹരജിയിലാണ് കോടതി ഉത്തരവ്. കഴിഞ്ഞ ദിവസം നടന്ന കൗണ്‍സില്‍ യോഗം പ്രതിപക്ഷ ബഹളത്തെ തുടര്‍ന്ന് തടസപ്പെട്ടിരുന്നു. സ്മാര്‍ട്ട് സിറ്റി അടക്കമുള്ള പദ്ധതികളുമായി ബന്ധപ്പെട്ട സുപ്രധാന തീരുമാനങ്ങള്‍ ഇന്നത്തെ കൗണ്‍സില്‍ യോഗത്തില്‍ എടുക്കേണ്ടതുണ്ട്.
അതേസമയം, കൗണ്‍സില്‍ യോഗം നടക്കുന്ന പശ്ചാത്തലത്തില്‍ വന്‍പൊലീസ് സംഘത്തെ നഗരസഭാ കാര്യാലയത്തിന് പുറത്ത് വിന്യസിച്ചു.
ഫോര്‍ട്ട് കൊച്ചി ബോട്ടപകടത്തെകുറിച്ച് ജുഡീഷ്യല്‍ അന്വേഷണം നടത്തണമെന്ന് ആവശ്യപ്പെട്ടാണ് പ്രതിപക്ഷം കാര്യാലയത്തിന് പുറത്ത് സമരം നടത്തുന്നത്. ഈ ആവശ്യം ഉന്നയിച്ച് കഴിഞ്ഞ ദിവസം മേയര്‍ ടോണി ചമ്മണിയെ 11 മണിക്കൂര്‍ എല്‍.ഡി.എഫ് അംഗങ്ങള്‍ ബന്ദിയാക്കിയിരുന്നു. പ്രശ്നപരിഹാരത്തിനായി മേയര്‍ വിളിച്ചു ചേര്‍ത്ത സര്‍വകക്ഷിയോഗം എല്‍.ഡി.എഫ് ബഹിഷ്കരിച്ചിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
