ഗായിക രാധിക തിലകിന് കലാകേരളത്തിന്‍െറ അന്ത്യാഞ്ജലി
text_fieldsകൊച്ചി: ഗായിക രാധിക തിലകിന് കലാകേരളത്തിന്റെ അന്ത്യാഞ്ജലി. ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും കലാസാംസ്കാരിക പ്രവര്‍ത്തകരുടെയും സാന്നിധ്യത്തില്‍ മൃതദേഹം എറണാകുളം രവിപുരം ശ്മശാനത്തില്‍ സംസ്കരിച്ചു.
പനമ്പള്ളി ആല്വിന് റോസ്ഡെയ്ല് അപ്പാര്‍ട്മെന്റില്‍ പൊതുദര്‍ശനത്തിനുവെച്ച മൃതദേഹത്തില്‍ സിനിമ, സംഗീത, രാഷ്ട്രീയ മേഖലയില്‍നിന്നുള്ള പ്രമുഖര്‍ അന്ത്യോപചാരം അര്‍പ്പിക്കാനത്തെി. മന്ത്രിമാരായ കെ.സി. ജോസഫ്, കെ. ബാബു, എം.എല്‍.എമാരായ ബെന്നി ബഹനാന്, ഹൈബി ഈഡന്, നടന്മാരായ മമ്മൂട്ടി, സിദ്ദീഖ്, സുരേഷ ്കൃഷ്ണ, സംവിധായകന് രഞ്ജിത്, സംഗീത സംവിധായകരായ എം.കെ. അര്ജുനന്, ദീപക് ദേവ്, ഗായകരായ മധു ബാലകൃഷ്ണന്, സുജാത, ശ്വേത മോഹന്‍ തുടങ്ങിയവര്‍ വീട്ടിലത്തെി. വൈകുന്നേരം അഞ്ചേകാലോടെ പനമ്പിള്ളി നഗറിലെ വീട്ടില്‍നിന്ന് മൃതദേഹം രവിപുരം ശ്മശാനത്തിലേക്ക് കൊണ്ടുപോയി. രാധികയുടെ ഭര്‍ത്താവ് സുരേഷിന്‍െറ സഹോദരപുത്രന് സതീഷാണ് കര്‍മങ്ങള്‍ ചെയ്തത്.
അര്‍ബുദബാധ മൂലം ഒന്നരവര്‍ഷമായി ചികിത്സയിലായിരുന്ന രാധിക ഞായറാഴ്ച രാത്രി 8.15ഓടെയാണ് എറണാകുളത്തെ സ്വകാര്യ ആശുപത്രിയില്‍ അന്തരിച്ചത്. ലളിതഗാനത്തിലൂടെ സിനിമ-സംഗീത ലോകത്തത്തെിയ രാധിക എഴുപതോളം സിനിമ ഗാനങ്ങളും അതിലേറെ ലളിതഗാനങ്ങളും ഭക്തിഗാനങ്ങളും ആലപിച്ചിട്ടുണ്ട്. പറവൂര്‍ ചേന്ദമംഗലം പി.ജെ. തിലകന് വര്‍മയുടെയും പരേതയായ ഗിരിജാദേവിയുടെയും മകളാണ്. നിയമവിദ്യാര്‍ഥിനിയായ ദേവികയാണ് മകള്‍.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
