സി.പി.എമ്മിനോട് അയിത്തമില്ല: തുഷാര്‍ വെള്ളാപ്പള്ളി
text_fieldsആലപ്പുഴ: സി.പി.എമ്മുമായുള്ള സഹകരണം അടഞ്ഞ അധ്യായമല്ളെന്ന് എസ്.എന്‍.ഡി.പി വൈസ് പ്രസിഡന്‍റ് തുഷാര്‍ വെള്ളാപ്പള്ളി. പുതിയ രാഷ്ട്രീയ പാര്‍ട്ടി രൂപീകരിക്കുമ്പോള്‍ ഇടതുപക്ഷവുമായി സഹകരിക്കും. പ്രശ്നങ്ങള്‍ ചര്‍ച്ചയിലൂടെ പരിഹരിക്കുമെന്നും തുഷാര്‍ വെള്ളാപ്പള്ളി മാധ്യമങ്ങളോട് പറഞ്ഞു.
എസ്.എന്‍.ഡി.പി സമുദായ പാര്‍ട്ടിയല്ല രൂപീകരിക്കുക. നായര്‍ സമുദായവും കൂട്ടായ്മ ആഗ്രഹിക്കുന്നുണ്ട്. കേരള കോണ്‍ഗ്രസ് ക്രിസ്ത്യന്‍ സമുദായത്തെ മുഴുവന്‍ പ്രതിനിധീകരിക്കുന്നില്ല. ഈയവസരത്തില്‍ സമാനമായ രീതിയില്‍ ദുരിതങ്ങളനുഭവിക്കുന്നരുമായി ഒത്തുചേര്‍ന്ന് പ്രവര്‍ത്തിക്കുമെന്നും തുഷാര്‍ വെള്ളാപ്പിള്ളി വ്യക്തമാക്കി.
ഇടത്-വലത് മുന്നണികള്‍ ന്യൂനപക്ഷപ്രീണനം നടത്തുകയും ഭൂരിപക്ഷസമുദായത്തെ അവഗണിക്കുകയും ചെയ്യുന്ന സാഹചര്യത്തില്‍ സാമൂഹികനീതി നേടിയെടുക്കാനായാണ് എസ്.എന്‍.ഡി.പി രാഷ്ട്രീയപാര്‍ട്ടി രൂപവത്കരിക്കുന്നതെന്ന് ഞായറാഴ്ച ചേര്‍ന്ന നേതൃസംഗമത്തിന് ശേഷം യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ പറഞ്ഞിരുന്നു. അടുത്ത നിയമസഭാ തെരഞ്ഞെടുപ്പിനുമുമ്പ് പാര്‍ട്ടി രൂപവത്കരണത്തില്‍ തീരുമാനമെടുക്കും. എസ്.എന്‍.ഡി.പി യോഗത്തില്‍ വിവിധ രാഷ്ട്രീയ പാര്‍ട്ടികളില്‍ വിശ്വസിക്കുന്നവരുണ്ട്. അവര്‍ ആ പാര്‍ട്ടി വിട്ടുപോകേണ്ടതില്ല. ഒരു പാര്‍ട്ടിയിലും പെടാത്തവര്‍ പുതുതായി രൂപം കൊള്ളുന്ന രാഷ്ട്രീയപാര്‍ട്ടിയില്‍ ചേരണമെന്നുമാണ് വെള്ളാപ്പള്ളി വ്യക്തമാക്കിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
