ഊരുവിലക്കിനെതിരെ പ്രോസിക്യൂഷന്‍ നടപടി -വഖഫ് ബോര്‍ഡ് ചെയര്‍മാന്‍
text_fieldsജിദ്ദ: മഹല്ല് ജമാഅത്തുകളില്‍ നിന്ന് വ്യക്തികളെ ഊരുവിലക്കുകയും പള്ളി ശ്മശാനങ്ങളില്‍ ഇടം നിഷേധിക്കുകയും ചെയ്യുന്ന നടപടി അംഗീകരിക്കാനാവില്ളെന്നും ഇത്തരം നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്കെതിരെ വഖഫ് ബോര്‍ഡ് പ്രോസിക്യൂഷന്‍ നടപടി സ്വീകരിക്കുമെന്നും കേരള വഖഫ് ബോര്‍ഡ് ചെയര്‍മാന്‍ പാണക്കാട് റശീദലി ശിഹാബ് തങ്ങള്‍. ഒരു വ്യക്തിയെ മഹല്ലില്‍ നിന്നു ഊരുവിലക്കാന്‍ പള്ളിക്കമ്മിറ്റിക്ക് അധികാരമില്ല. ഇത്തരം നടപടി ഒരു നിയമസംവിധാനവും അനുവദിക്കില്ല. ഊരുവിലക്കിയാല്‍ കമ്മിറ്റിക്കെതിരെ ബോര്‍ഡ് തന്നെ പ്രോസിക്യൂഷന്‍ നടപടിയുമായി മുന്നോട്ടു പോകുമെന്നും അടുത്തിടെ എടപ്പാളില്‍ നടന്ന ശ്മശാന വിലക്ക് സംഭവം അനുസ്മരിച്ച് അദ്ദേഹം വ്യക്തമാക്കി. സൗദി രാജാവിന്‍െറ അതിഥിയായി ഈ വര്‍ഷത്തെ ഹജ്ജില്‍ പങ്കെടുക്കാനത്തെിയ അദ്ദേഹം ‘ഗള്‍ഫ് മാധ്യമ’ത്തോട് സംസാരിക്കുകയായിരുന്നു. കേരളത്തില്‍തെക്കന്‍ ജില്ലകളിലാണ് ഊരുവിലക്ക് കൂടുതല്‍. എടപ്പാളിനു പിന്നാലെ കൊല്ലത്തും ഖബര്‍സ്ഥാന്‍ വിലക്കിയ സംഭവമുണ്ടായി. നിയമനടപടി നേരിടേണ്ടി വരുമെന്ന് മുന്നറിയിപ്പ് നല്‍കി ഭാരവാഹികളെ തിരുത്തുകയായിരുന്നു. വഖഫ് ബോര്‍ഡില്‍ മുസ്ലിം സമുദായത്തിലെ എല്ലാ കക്ഷികള്‍ക്കും പ്രാതിനിധ്യമുണ്ടെന്നും അവിടെ നീതിക്കു മാത്രമേ സ്ഥാനമുള്ളൂവെന്നും തങ്ങള്‍ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
