ആറളം ഫാമിലും അനിശ്ചിതകാല സമരം
text_fieldsകണ്ണൂര്‍: ആറളം സര്‍ക്കാര്‍ ഫാമിലെ തൊഴിലാളികള്‍ അനിശ്ചിതകാല സമരത്തിലേക്ക്. സംസ്ഥാനത്തെ മറ്റു കൃഷി ഫാമുകളിലെ ശമ്പളനിരക്ക് ആറളത്തും നടപ്പാക്കുക, ഫാമിലെ താത്കാലിക തൊഴിലാളികളെ സ്ഥിരപ്പെടുത്തുക എന്നീ ആവശ്യങ്ങളുന്നയിച്ചാണ് തൊഴിലാളികള്‍ സമരത്തിനിറങ്ങുന്നത്. സി.ഐ.ടിയു, ഐ.എന്‍.ടി.യു.സി, എ.ഐ.ടി.യു.സി തുടങ്ങിയ തൊഴിലാളി യൂണിയനുകളുടെ നേതൃത്വത്തിലുള്ള സംയുക്ത സമരസമിതിയാണ് സമരത്തിന് നേതൃത്വം നല്‍കുന്നത്. ഇതിന് ആദിവാസി ഗോത്ര മഹാസഭയും പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്.
സര്‍ക്കാരും തൊഴിലാളി യൂണിയന്‍ നേതാക്കളും തമ്മില്‍ നേരത്തേ നടത്തിയ ചര്‍ച്ച പരാജയപ്പെട്ടതിനെ തുടര്‍ന്നാണ് തൊഴിലാളികള്‍ സമരത്തിനിറങ്ങുന്നത്. സംസ്ഥാനത്തെ മറ്റു ഫാമുകളില്‍ 2012ല്‍ ശമ്പളപരിഷ്കരണം നടപ്പാക്കിയിരുന്നു. എന്നാല്‍ ആറളം ഫാമില്‍ 2004ല്‍ നടപ്പാക്കിയ ശമ്പളമാണ് ഇപ്പോഴും ലഭിക്കുന്നത്. മറ്റു ഫാമുകളില്‍ മാസംതോറും ഏകദേശം 15,000 രൂപ ലഭിക്കുമ്പോള്‍ ആറളം ഫാമില്‍ 8,000 രൂപയാണ് ലഭിക്കുക. പുതുക്കിയ ശമ്പളനിരക്ക് ജനുവരി മുതല്‍ നടപ്പാക്കുമെന്ന ഉറപ്പ്് പാലിക്കപ്പെടാതായതോടെ സമരരംഗത്തിറങ്ങാന്‍ നിര്‍ബന്ധിതരായിരിക്കുകയാണ് ഇവിടത്തെ തൊഴിലാളികള്‍.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.