അനധികൃത നിയമനം: റിപ്പോര്‍ട്ടില്‍ നടപടിയെടുക്കാന്‍ വിജിലന്‍സ് മേധാവിക്ക് മടി
text_fieldsപാലക്കാട്: പാലക്കാട് ഗവ. മെഡിക്കല്‍ കോളജിലെ നൂറിലധികം അനധികൃത നിയമനങ്ങള്‍ റദ്ദാക്കണമെന്ന വിജിലന്‍സ് റിപ്പോര്‍ട്ടിന്മേല്‍ നടപടി എടുക്കാന്‍ വിജിലന്‍സ് മേധാവിക്ക് മടി. കഴിഞ്ഞ മേയില്‍ പാലക്കാട് ഡിവൈ.എസ്.പി ഓഫിസില്‍നിന്ന് സമര്‍പ്പിച്ച റിപ്പോര്‍ട്ട് എറണാകുളം എസ്.പി ഓഫിസ് വഴി വിജിലന്‍സ് ഡയറക്ടറേറ്റില്‍ എത്താന്‍ എടുത്തത് നാലുമാസമാണ്.
വിജിലന്‍സിന് മൂക്കുകയറിടാന്‍ നിയമനലോബി മുഖ്യമന്ത്രിയുടെ ഓഫിസിനെ സ്വാധീനിച്ചതായാണ് സൂചന. പി.എസ്.സി ലിസ്റ്റ് നിലവിലിരിക്കെയാണ് ഒരു വര്‍ഷം മുമ്പ് ലക്ഷങ്ങള്‍ കോഴവാങ്ങി മെഡിക്കല്‍ കോളജിലെ അധ്യാപക ^അധ്യാപകേതര തസ്തികകളില്‍ നിയമനങ്ങള്‍ നടത്തിയത്. മെഡിക്കല്‍ കോളജ് ഭരണവുമായി ബന്ധപ്പെട്ട ഗുരുതര ക്രമക്കേടുകളിലേക്ക് വെളിച്ചം വീശുന്നതാണ് വിജിലന്‍സ് റിപ്പോര്‍ട്ട്.
മെഡിക്കല്‍ കോളജില്‍ സ്പെഷല്‍ ഓഫിസറും പ്രിന്‍സിപ്പലും ചേര്‍ന്ന് സ്വന്തം ഇഷ്ടപ്രകാരം നടത്തിയ നൂറിലധികം നിയമനങ്ങള്‍ ക്രമവിരുദ്ധമാണെന്ന് വിജിലന്‍സ് കണ്ടത്തെിയിരുന്നു. ആദ്യഘട്ടത്തില്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്‍റ് ഇന്‍ ഗവ. (ഐ.എം.ജി) മുഖേന നടത്തിയ 52 നിയമനങ്ങളൊഴിച്ച് ബാക്കിയുള്ളവ യോഗ്യതാ മാനദണ്ഡം പാലിക്കാതെയാണെന്നും ഒരു വര്‍ഷം പിന്നിട്ടിട്ടും ഒരു പി.എസ്.സി നിയമനം പോലും കോളജില്‍ നടന്നിട്ടില്ളെന്നും റിപ്പോര്‍ട്ടിലുണ്ട്. സര്‍ക്കാര്‍ ചട്ടങ്ങള്‍ ലംഘിച്ച് നേരിട്ടുള്ള കൂടിക്കാഴ്ചയിലൂടെയാണ് നിയമനങ്ങള്‍ ഏറെയും നടത്തിയതെന്നും നിയമപ്രകാരമുള്ള ഇന്‍റര്‍വ്യൂ ബോര്‍ഡ് രൂപവത്കരിച്ചിട്ടില്ളെന്നും വിജിലന്‍സ് കണ്ടത്തെിയിരുന്നു. വിരമിച്ചയാളാണ് പ്രിന്‍സിപ്പലായി നിയമിക്കപ്പെട്ടത്. മാനദണ്ഡങ്ങള്‍ പാലിക്കാതെ നടത്തിയ നിയമനം പുന$പരിശോധിക്കണമെന്നും നിയമനം പി.എസ്.സിക്ക് വിടണമെന്നുമാണ് റിപ്പോര്‍ട്ടിലെ പ്രധാന ശിപാര്‍ശ.
മെഡിക്കല്‍ കോളജിന്‍െറ ഭരണനിയന്ത്രണം ദീര്‍ഘകാലം സ്പെഷല്‍ ഓഫിസര്‍ക്ക് കീഴില്‍ നിലനിര്‍ത്തുന്നത് അനുചിതമാണെന്നും ഇക്കാര്യത്തില്‍ ചട്ടക്കൂട് ഉണ്ടാവണമെന്നും റിപ്പോര്‍ട്ടിലുണ്ട്. നിയമനങ്ങള്‍ക്ക് പ്രമുഖ ഭരണകക്ഷിയുമായി ബന്ധപ്പെട്ടവര്‍ ഇടനിലക്കാരായിനിന്ന് വന്‍തുക കോഴ വാങ്ങിയതായി ആരോപണമുണ്ട്. രണ്ടു വര്‍ഷത്തിനുശേഷം ജോലി സ്ഥിരപ്പെടുത്താമെന്നാണ് വാഗ്ദാനം.
പ്രതിപക്ഷത്തിന്‍െറ എതിര്‍പ്പ് ഒഴിവാക്കാന്‍ എല്‍.ഡി.എഫുമായി ബന്ധപ്പെട്ടവര്‍ക്കും നിയമനം നല്‍കിയതായി പറയുന്നു. നിയമനങ്ങളില്‍ സംവരണതത്വവും യോഗ്യതാ മാനദണ്ഡവും അട്ടിമറിക്കപ്പെട്ടു. വിരമിച്ചവരും പ്രവര്‍ത്തന പരിചയമില്ലാത്തവരുമായ ഇതരസംസ്ഥാനക്കാരും ഉയര്‍ന്ന തസ്തികളില്‍ കയറിക്കൂടിയിട്ടുണ്ട്. ഡീംഡ് ഡെപ്യൂട്ടേഷനില്‍ സര്‍ക്കാര്‍ ഡോക്ടര്‍മാര്‍ സേവനമനുഷ്ഠിക്കാന്‍ സന്നദ്ധത അറിയിച്ചിട്ടും ഇത് അട്ടിമറിക്കപ്പെട്ടതായും റിപ്പോര്‍ട്ടിലുണ്ട്. വിജിലന്‍സ് റിപ്പോര്‍ട്ട് ആയുധമാക്കാന്‍ മടിക്കുന്ന സി.പി.എം ജില്ലാ നേതൃത്വം യു.ഡി.എഫുമായി ഒത്തുകളിക്കുന്നതായും ഇതിനകം ആരോപണമുയര്‍ന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
