ഡിഫ്തീരിയ: മലപ്പുറം ജില്ലയില്‍ കര്‍മസേന രൂപവത്കരിക്കും
text_fieldsമലപ്പുറം: ഡിഫ്തീരിയ മരണം റിപ്പോര്‍ട്ട് ചെയ്ത സാഹചര്യത്തില്‍ പ്രതിരോധപ്രവര്‍ത്തനങ്ങളുടെ ഭാഗമായി മലപ്പുറം ജില്ലയില്‍ കര്‍മസേന രൂപവത്കരിക്കും. ഞായറാഴ്ച മലപ്പുറത്ത് ചേര്‍ന്ന ആരോഗ്യവകുപ്പ് വിദഗ്ധസംഘത്തിന്‍െറ യോഗത്തിലാണ് തീരുമാനം. ജില്ലാ ഭരണകൂടത്തിന്‍െറയും ജില്ലാ പഞ്ചായത്തിന്‍െറയും നേതൃത്വത്തില്‍ മെഡിക്കല്‍ ഓഫിസറെ കണ്‍വീനറാക്കിയാണ് സേന രൂപവത്കരിക്കുക.
കോഴിക്കോട്, മഞ്ചേരി മെഡിക്കല്‍ കോളജുകളിലെ കമ്യൂണിറ്റി മെഡിസിന്, മൈക്രോബയോളജി, പീഡിയാട്രിക്സ്, ഇന്‍ഫെക്ഷ്യസ് ഡിസീസ്, ജനറല്‍ മെഡിസിന്‍സ് വകുപ്പുകളെയും ഐ.എം.എ, ഐ.എ.പി, കെ.ജി.എം.ഒ.എ തുടങ്ങിയ സംഘടനാ പ്രതിനിധികളെയും പ്രതിരോധ കുത്തിവെപ്പുമായി ബന്ധപ്പെട്ട് ജില്ലയില്‍ പ്രവര്‍ത്തിക്കുന്ന മുതിര്‍ന്ന ഡോക്ടര്‍മാരെയും സേനയില്‍ ഉള്‍പ്പെടുത്തും. പ്രതിരോധ കുത്തിവെപ്പിന്‍െറ കാര്യത്തില്‍ സംസ്ഥാനത്ത് ഏറ്റവും പിറകില്‍ മലപ്പുറം ജില്ലയാണ്. ജില്ലയിലെ അനാഥാലയങ്ങളിലെ വിദ്യാര്‍ഥികളുടെ വിവരം ശേഖരിച്ച് നിരീക്ഷണവിധേയമാക്കും. സംസ്ഥാനത്ത് പ്രതിരോധ കുത്തിവെപ്പുകള്‍ 100 ശതമാനമാക്കാന്‍ ആരോഗ്യമന്ത്രിയുടെ നേതൃത്വത്തില്‍ ഒക്ടോബര്‍ ഒന്നുമുതല്‍ പദ്ധതി തയാറാക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
