വധുവിന്‍െറ തേരുതെളിച്ച് വളര്‍ത്തുനായ
text_fieldsമറയൂര്‍: കൊച്ചുകുഞ്ഞുങ്ങളെ വരെ കടിച്ചുകീറുന്ന തെരുവുനായ്ക്കള്‍ക്കുവേണ്ടി വാദിക്കുന്ന മൃഗസ്നേഹികള്‍ക്കായി തമിഴ്നാട്ടില്‍നിന്ന് ഒരു യഥാര്‍ഥ മൃഗസ്നേഹത്തിന്‍െറ കഥ. ധര്‍മപുരി ജില്ലയിലെ തുമ്പനഹള്ളി പെരിയോര്‍ സ്റ്റാച്യു സ്വദേശി തങ്കവേല്‍ മകളുടെ വിവാഹത്തിന് വീട്ടിലെ വളര്‍ത്തുനായക്ക് നല്‍കിയത് മകന്‍െറ സ്ഥാനം.
വളര്‍ത്തുനായയായ മണിക്ക് തന്നോടും കുടുംബത്തോടുമുള്ള സ്നേഹം തിരിച്ചറിഞ്ഞ തങ്കവേല്‍ മുമ്പേ എടുത്ത തീരുമാനമായിരുന്നു ഇത്. തങ്കവേലുവിന്‍െറ മകളെ വീട്ടില്‍നിന്ന് ഒരു കിലോമീറ്റര്‍ അകലെയുള്ള വിവാഹപ്പന്തലില്‍ തേരില്‍ ആനയിച്ച് എത്തിച്ചത് മണിയാണ്.
പാല്‍ വിതരണക്കാരനായിരുന്ന തങ്കവേല്‍ ഒരു വര്‍ഷം മുമ്പ് രോഗബാധിതനായി കിടപ്പിലായ ശേഷം മണിയായിരുന്നു ജോലി ചെയ്തിരുന്നത്. കഴുത്തില്‍ കെട്ടിനല്‍കുന്ന പാല്‍ മണി കൃത്യമായി എത്തിച്ചുനല്‍കുമായിരുന്നു. മണിയുടെ ഈ യജമാനസ്നേഹം കണ്ടാണ തങ്കവേല്‍ വിചിത്രമായ തീരുമാനമെടുത്തത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
