ആക്രമണത്തില്‍ പരിക്കേറ്റ നാരായണന് രണ്ട് വര്‍ഷമായിട്ടും കിടക്ക വിട്ടില്ല
text_fieldsപേരാമ്പ്ര: കൊലപാതകശ്രമത്തില്‍നിന്ന് രക്ഷപ്പെട്ടെങ്കിലും ചെറുവണ്ണൂരിലെ കക്കറമുക്ക് പുതിയോട്ടില്‍ നാരായണന് (48) രണ്ട് വര്‍ഷമായിട്ടും കിടപ്പില്‍നിന്ന് എഴുന്നേറ്റില്ല. 2013 സെപ്റ്റംബര്‍ 17ന് രാത്രി ജോലി കഴിഞ്ഞ് വീട്ടിലേക്ക് വരുമ്പോഴാണ് കുറൂക്കടവ് റോഡില്‍വെച്ച് നാരായണന് ആക്രമിക്കപ്പെടുന്നത്.
കാലിനും കൈക്കും തലക്കുമുള്പ്പെടെ വെട്ടേറ്റു. കാലിന്‍െറ എല്ലുകള്‍ പൊട്ടിനുറുങ്ങി. ഒരു മാസം കോഴിക്കോട് മെഡി. കോളജില്‍ ചികിത്സയില്‍ കഴിഞ്ഞ നാരായണന് പിന്നീട് വീട്ടിലും കിടപ്പില്‍തന്നെയായിരുന്നു. പ്രമേഹമുള്ളതുകൊണ്ട് മുറിവ് ഉണങ്ങുന്നില്ല. രണ്ട് വര്‍ഷത്തിനുള്ളില്‍ കാലിന് രണ്ട് കമ്പിയിട്ട് ഓപറേഷന് കഴിഞ്ഞെങ്കിലും ഭേദമായില്ല. നിത്യചെലവിന് പോലും പ്രയാസപ്പെടുന്ന കുടുംബത്തിന് നാട്ടുകാരാണ് താങ്ങാവുന്നത്. ചികിത്സാ ചെലവ് വര്‍ധിച്ചതോടെ നാട്ടുകാരുടെ സഹായവും മതിയാവാത്ത അവസ്ഥയാണ്.
പൊതുപ്രവര്‍ത്തകനായ നാരായണന് നാട്ടുകാര്‍ക്ക് ഏറെ വേണ്ടപ്പെട്ട ആളായിരുന്നു. ഭാരിച്ച ചികിത്സാചെലവും ഭാര്യയും രണ്ട് മക്കളും ഉള്‍പ്പെടുന്ന കുടുംബത്തിന്‍െറ ചെലവും നിര്‍വഹിക്കാന്‍ പ്രയാസപ്പെടുന്ന ഇദ്ദേഹത്തെ സഹായിക്കാന്‍ നാട്ടുകാര്‍ കമ്മിറ്റി രൂപവത്കരിച്ചിട്ടുണ്ട്.
എം.കെ. ബാലന് ചെയര്‍മാനും മൊയ്തു കിണറുള്ളതില്‍ കണ്‍വീനറുമായ കമ്മിറ്റി ചെറുവണ്ണൂര്‍ സര്‍വീസ് സഹ. ബാങ്കില്‍ 10893 നമ്പറില്‍ അക്കൗണ്ട് എടുത്തിട്ടുണ്ട്. ഫോണ്‍: 9846385248.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
