തട്ടിക്കൊണ്ടുപോയ കുട്ടിയെ രക്ഷിച്ചത് പൊലീസിന്‍െറ ജാഗ്രത
text_fieldsകണ്ണൂര്‍: ചീമേനി സ്വദേശിയായ ആറു വയസ്സുകാരി തമിഴ്നാട് സ്വദേശിയില്‍ നിന്ന് രക്ഷപ്പെട്ടതിന് കാരണം പൊലീസിന്‍െറ ജാഗ്രത. സംഭവം നടന്ന രണ്ടു മണിക്കൂറിനുള്ളില്‍ തന്നെ അരുള്‍ദാസിനെയും കുട്ടിയെയും കണ്ടത്തൊന്‍ സാധിച്ചു.
കണ്ണൂരിലത്തെി ട്രെയിന്‍ മാര്‍ഗം സഞ്ചരിക്കാനായിരുന്നു അരുള്‍ദാസിന്‍െറ തീരുമാനം.
കുട്ടിയെ കാണാതായെന്ന പരാതി ലഭിച്ചയുടന്‍ ചീമേനി പൊലീസ് സമീപ ജില്ലകളിലെ മുഴുവന്‍ സ്റ്റേഷനുകളിലേക്കും സന്ദേശമയച്ചു.
ചീമേനിയില്‍ നിന്ന് കണ്ണൂര്‍ ജില്ലയിലേക്ക് കടക്കാനുള്ള ശ്രമമുണ്ടാകുമെന്ന് പൊലീസ് കണക്കുകൂട്ടി. ചീമേനിയില്‍ നിന്ന് നേരിട്ടും ചെറുവത്തൂര്‍ വഴിയും കണ്ണൂരിലേക്ക് ബസുകളുണ്ട്. ഉടന്‍ ഈ രണ്ടു സ്ഥലങ്ങളിലും ഡ്യൂട്ടി പൊലീസിനെ നിയോഗിച്ചു.
ചെറുവത്തൂരില്‍നിന്ന് ഒരു കാല് ഇല്ലാത്തയാള്‍ പെണ്‍കുട്ടിയുമായി ബസില്‍ കയറിയതായി വിവരം ലഭിച്ചു. തുടര്‍ന്ന് ബസിന്‍െറ വിവരങ്ങളും മറ്റും കണ്ണൂരിലെ പൊലീസ് സ്റ്റേഷനുകളില്‍ വിവരങ്ങള്‍ നല്കി.
കണ്ണൂര്‍ പൊലീസിന്‍െറ ഇന്റര്‍സെപ്റ്റര്‍ ടീമും മറ്റു പട്രോളിങ് ടീമുകളും അന്വേഷണത്തിനിറങ്ങി. സംശയം തോന്നിയ ബസുകള്‍ നിര്‍ത്തി പരിശോധിച്ചു. ഇതിനിടയിലാണ് കൊയിലി ഭാഗത്തുവെച്ച് ബസില്‍ കുട്ടിയുമായി അരുള്‍ദാസിനെ കാണുന്നത്.
പൊലീസിന്‍െറ മിക്ക ചോദ്യങ്ങള്‍ക്കും ഒന്നും അറിയില്ളെന്നാണ് അരുള്‍ദാസിന്‍െറ മൊഴി. വര്‍ഷങ്ങളോളം മുംബൈയില്‍ ഗുജറാത്തികള്‍ നടത്തിയിരുന്ന കമ്പനിയിലായിരുന്നു ജോലി. ഇതിനു ശേഷമാണ് കേരളത്തിലേക്കു വരുന്നത്.
എന്നാല്‍, കൂടുതല്‍ അന്വേഷണത്തിനു ശേഷമേ വിവരങ്ങള്‍ ലഭ്യമാവുകയുള്ളൂവെന്നും മുമ്പ് ജോലി ചെയ്ത സ്ഥലങ്ങളിലുള്ളവരെയും കണ്ട് അന്വേഷണം നടത്തുമെന്നും പൊലീസ് അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
