ഹൃദയമാറ്റ ശസ്ത്രക്രിയ: പൊടിമോന്‍െറ ആരോഗ്യനില തൃപ്തികരം
text_fieldsഗാന്ധിനഗര്‍: ഹൃദയമാറ്റ ശസ്ത്രക്രിയക്ക് വിധേയനായ പൊടിമോന്‍െറ (50) ആരോഗ്യനില പൂര്‍ണതോതിലായി. സെപ്റ്റംബര്‍ 15ന് രാവിലെ 4.50ന് ശസ്ത്രക്രിയക്ക് വിധേയമായ ചിറ്റാര്‍ വാലുപറമ്പില്‍ പൊടിമോനെ 16ന് പുലര്‍ച്ചെ 5.30ന് വെന്‍റിലേറ്ററില്‍നിന്ന് മാറ്റി. ശസ്ത്രക്രിയ കഴിഞ്ഞ് 12 മണിക്കൂര്‍ പൂര്‍ത്തീകരിക്കുന്നതിന് മുമ്പ് യന്ത്രസഹായം നീക്കി ശാസ്ത്രരംഗത്തെ അമ്പരപ്പിച്ചിരുന്നു.
പൊടിമോന്‍െറ ശരീരത്തില്‍ മരുന്നുകള്‍ നല്ലരീതിയില്‍ പ്രതികരിക്കുന്നതിനാല്‍ ആശങ്കക്ക് വകയില്ളെന്ന് ശസ്ത്രക്രിയക്ക് നേതൃത്വം വഹിച്ച ഡോ. ടി.കെ. ജയകുമാര്‍ അറിയിച്ചു. ശനിയാഴ്ചയാണ് ഹൃദയശസ്ത്രക്രിയ വിഭാഗം ഒ.പി പ്രവര്‍ത്തിക്കുന്നത്. ഗുരുതരാവസ്ഥയില്‍ രോഗികള്‍ എത്തിയാല്‍ ഞായറാഴ്ചയും ശസ്ത്രക്രിയ നടത്താറുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
