സര്‍ക്കാറിന്‍െറ എന്ത് നിര്‍ദേശമാണ് ജേക്കബ് തോമസ് അനുസരിക്കാത്തതെന്ന് മുഖ്യമന്ത്രി വെളിപ്പെടുത്തണം -പിണറായി
text_fieldsതിരുവനന്തപുരം: സര്‍ക്കാറിന്‍്റെ എന്ത് നിര്‍ദ്ദേശങ്ങളാണ് ഫയര്‍ഫോഴ്സ് മേധാവിയായിരിക്കെ ഡി.ജി.പി ജേക്കബ് തോമസ് അനുസരിക്കാതിരുന്നതെന്ന് മുഖ്യമന്ത്രി വെളിപെടുത്തണമെന്ന് സി.പി.എം പൊളിറ്റ് ബ്യൂറോയംഗം പിണറായി വിജയന്. മുഖ്യമന്ത്രിയുടെ ആരോപണങ്ങള്‍ സര്‍ക്കാറിന്‍്റെ പിടിപ്പുകേടിന് ഉദാഹരണമാണെന്നും പിണറായി വിജയന് പറഞ്ഞു. തിരുവനന്തപുരത്ത് മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
സര്‍ക്കാരിന്‍്റെ നിര്‍ദ്ദേശങ്ങളെ അനുസരിക്കാഞ്ഞതിനാലാണ് അദ്ദേഹത്തെ തല്‍സ്ഥാനത്ത് നിന്ന് നീക്കിയതെന്ന് മുഖ്യമന്ത്രി കഴിഞ്ഞദിവസം പറഞ്ഞിരുന്നു. ജനങ്ങള്‍ക്ക് അഗ്നിശമന സേനയില്‍ നിന്ന് പ്രതീക്ഷിക്കുന്ന സേവനങ്ങളൊന്നും ലഭിക്കാതെയായെന്നും സ്ഥലംമാറ്റത്തിന് പിന്നില്‍ ആഭ്യന്തരമന്ത്രിക്കോ നഗരവികസന മന്ത്രിക്കോ പങ്കില്ളെന്നും മുഖ്യമന്ത്രി പറഞ്ഞിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
