മധുരയിലെ ഗ്രാനൈറ്റ് ക്വാറിയില്‍നിന്ന് മൂന്ന് മനുഷ്യ അസ്ഥികൂടം കൂടി കണ്ടെത്തി
text_fieldsകോയമ്പത്തൂര്‍: മധുരയിലെ ഗ്രാനൈറ്റ് ക്വാറിയില്‍ വീണ്ടും മനുഷ്യ അസ്ഥികൂടങ്ങള്‍ കണ്ടത്തെി. മൂന്ന് അസ്ഥികൂടങ്ങളാണ് വെള്ളിയാഴ്ച കണ്ടത്തെിയത്. ഇതോടെ മൊത്തം കണ്ടത്തെിയ മനുഷ്യ അസ്ഥികൂടങ്ങളുടെ എണ്ണം ഏഴായി. അസ്ഥികൂടങ്ങള്‍ക്കൊപ്പം തേങ്ങയും തുണികളും മറ്റും കണ്ടത്തെിയതോടെ ക്വാറിയില്‍ നരബലി നടന്നതായ സംശയം ഉയര്‍ന്നിരുന്നു.
മധുര മേലൂരിന് സമീപം ചിന്നമലപട്ടിയിലാണ് അസ്ഥികൂടങ്ങള്‍ കണ്ടത്തെിയത്. ഗ്രാനൈറ്റ് ക്വാറികളിലെ ക്രമക്കേടുകള്‍ അന്വേഷിക്കുന്നതിന് ഹൈകോടതി നിയോഗിച്ച യു. സഹായത്തിന്‍െറ നേതൃത്വത്തിലുള്ള സംഘമാണ് അസ്ഥികൂടങ്ങള്‍ കണ്ടെടുക്കുന്നതിനും നേതൃത്വം നല്‍കുന്നത്. പി.ആര്‍.പി ഗ്രാനൈറ്റ് ക്വാറിയിലെ തൊഴിലാളിയായ സേവര്‍കൊടിയന്‍ എന്നയാളാണ് നരബലി സംബന്ധിച്ച് കമീഷന് മുമ്പാകെ മൊഴി നല്‍കിയത്. തുടര്‍ന്നാണ് ഒരാഴ്ച മുമ്പ് ചിന്നമലപട്ടിയില്‍ മണ്ണ് നീക്കം ചെയ്ത് തുടങ്ങിയത്. ആദ്യ ഘട്ടത്തില്‍ സഹായത്തിന്‍െറ ഈ നീക്കത്തോട് റവന്യൂ-പൊലീസ് വിഭാഗങ്ങള്‍ സഹകരിച്ചിരുന്നില്ല.
അഞ്ചടി ആഴത്തില്‍ കുഴിച്ചപ്പോള്‍ നാല് അസ്ഥികൂടങ്ങള്‍ കണ്ടത്തെി. രണ്ട് സ്ത്രീകളുടെയും ഒരു കുഞ്ഞിന്‍െറയുമാണ് ഇവയെന്ന് ശാസ്ത്രീയ പരിശോധനയില്‍ വ്യക്തമായിട്ടുണ്ട്. ചിന്നമലപട്ടി ശെല്‍വിയുടെ എട്ട് മാസം പ്രായമായ കുഞ്ഞിന്‍െറയും കാവി തുണിയോട് കൂടി കണ്ടത്തെിയ അസ്ഥികൂടം ചിന്നകറുപ്പന്‍ എന്നയാളുടേതാണെന്നും പൊലീസ് അന്വേഷണത്തില്‍ അറിവായി.
എന്നാല്‍, ബന്ധുക്കളെ ഡി.എന്‍.എ പരിശോധനക്ക് വിധേയമാക്കിയ ശേഷമേ ഇക്കാര്യം സ്ഥിരീകരിക്കാന്‍ കഴിയൂവെന്ന് പൊലീസ് പറയുന്നു. ഈ സാഹചര്യത്തിലാണ് പത്തടി ആഴത്തില്‍ കുഴിച്ചാല്‍ കൂടുതല്‍ അസ്ഥികൂടങ്ങള്‍ കണ്ടത്തൊന്‍ സാധ്യതയുണ്ടെന്നാണ് പൊലീസ് അധികൃതരെ അറിയിച്ചത്. ഇതനുസരിച്ച് വെള്ളിയാഴ്ച രാവിലെ മണ്ണ് നീക്കം ചെയ്തു തുടങ്ങി. ഉച്ചയോടെ ഒരു മനുഷ്യ അസ്ഥികൂടം കൂടി കണ്ടത്തെു
കയായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.