ഏതുമരവും തങ്കമണി മുറിക്കും
text_fieldsമാവൂര്‍: മരം മുറിക്കുന്നതും നശിപ്പിക്കുന്നതും നല്ല കാര്യമല്ല. എന്നാല്‍, ആണുങ്ങളുടെ കുത്തകയായ ജോലിചെയ്ത് കരുത്തുകാട്ടുകയാണ് മുക്കം മണാശ്ശേരിയിലെ പൊറ്റശ്ശേരി ഒരങ്കുഴി തങ്കമണി. മൂന്നു പതിറ്റാണ്ടുമുമ്പ് ചേന്ദമംഗലൂരിലെ മരക്കച്ചവടക്കാരന്‍ മുഹമ്മദിന്‍െറ സഹായിയായി മഴുവെടുത്ത തങ്കമണി ഈ ജോലി ചെയ്യുന്ന ആദ്യ വനിതയായി മാറുകയാണ്.
ഏതു കൂറ്റന്‍മരവും തങ്കമണി മുറിച്ചിടും. കോടാലിയില്‍ മരംമുറിയുടെ പാഠങ്ങള്‍ പഠിച്ച ഇവര്‍ ഇന്ന് മറ്റു മുറിക്കാരെപ്പോലെ മെഷീന്‍ വാള്‍ ഉപയോഗിച്ചാണ് പണിയെടുക്കുന്നത്. ധൈര്യവും മനക്കരുത്തും ശ്രദ്ധയുമാണ് ഈ ജോലിക്ക് വേണ്ടതെന്നാണ് തങ്കമണിയുടെ പക്ഷം. കൂടാതെ, വാള്‍ വെക്കുന്ന കണക്കറിയണം. ചരിവിന്‍െറ കോണുകള്‍, മരം വീഴുന്ന നേരം എല്ലാം മനസ്സില്‍ കാണണം. മരം വീഴുന്ന നേരം വാളിന്‍െറ വേഗത കുറച്ച് തിരിച്ചെടുക്കണം. അപ്പോള്‍ വാള്‍ ദേഹത്ത് തട്ടാതെ നോക്കണം. ഇങ്ങനെ അതീവ ശ്രദ്ധയുണ്ടെങ്കില്‍ മാത്രമേ ഈ ജോലി ചെയ്യാനാവൂ.
ഭര്‍ത്താവ് രോഗംബാധിച്ച് വര്‍ഷങ്ങള്‍ക്കുമുമ്പ് മരിച്ചതോടെയാണ് രണ്ടു മക്കളടങ്ങുന്ന കുടുംബം പോറ്റാന്‍ തങ്കമണി മുഴുവന്‍സമയ മരംമുറിക്കാരിയായത്.
എന്നാല്‍, കഴിഞ്ഞ 15 വര്‍ഷത്തോളമായി തമിഴ്നാട്ടുകാരനായ രമേശനാണ് ഇവരുടെ സഹായി. മുറിച്ചിട്ട ഏതുമരവും തോളിലേറ്റി എത്തിക്കാനും അവര്‍ തയാര്‍. സ്ത്രീകളും കുട്ടികളുമടക്കമുള്ളവര്‍ മരം മുറിക്കുന്നത് കാണാന്‍ ചുറ്റിനും കൂടിനില്‍ക്കും. ഇത് പലപ്പോഴും മരം മുറിക്കുന്നതിന് അലോസരമുണ്ടാക്കാറുണ്ടെങ്കിലും ആരോടും ദേഷ്യപ്പെടാറില്ല. ചിലയിടങ്ങളിലത്തെുമ്പോള്‍ നാട്ടുകാര്‍ ഇവര്‍ക്കൊപ്പംനിന്ന് ഫോട്ടോയും സെല്‍ഫിയുമെടുക്കും.നേരത്തേ മരത്തിനു മുകളില്‍ കയറി മുറിക്കുമായിരുന്നെങ്കില്‍ ഇപ്പോള്‍ സഹായി രമേശനാണ് ചെയ്യുന്നത്.
എന്നാല്‍, പ്രധാന തായ്തടി മുറിക്കുന്നത് തങ്കമണിതന്നെയാണ്. പ്രകൃതിയെ നശിപ്പിക്കുന്ന ഈ ജോലി ചെയ്യുന്നതിനാല്‍ വിഷമമുണ്ടെങ്കിലും ചെയ്തുപഠിച്ച ഈ തൊഴിലിനെ കഴിയുന്നകാലത്തോളം കൈവിടാതെ കാത്തുവെക്കാനാണ് ഇവരുടെ ആഗ്രഹം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
