വീട്ടിലിരുന്നറിയാം, സാറ് ഓഫിസിലുണ്ടോയെന്ന്
text_fieldsതിരുവനന്തപുരം: സര്‍ക്കാര്‍ ഓഫിസുകളില്‍ ഉദ്യോഗസ്ഥരുടെ ഹാജര്‍ വീട്ടിലിരുന്ന് മനസ്സിലാക്കാന്‍ സാധിക്കുന്ന ഓണ്‍ലൈന്‍ സംവിധാനം വികസിപ്പിച്ച് ഒമ്പതാംക്ളാസുകാരന്‍ റാസ്പ്ബെറി പൈ ഒന്നാംഘട്ട സംരംഭത്തില്‍ ഒന്നാമനായി. ഉദ്യോഗസ്ഥര്‍ ഹാജരാണോ എന്നറിയാതെ സര്‍ക്കാര്‍ ഓഫിസുകള്‍ കയറിയിറങ്ങി വലയുന്ന സാധാരണക്കാര്‍ക്ക് സഹായകമാകുംവിധമാണ് പാനൂര്‍ മൊകേരി രാജീവ് ഗാന്ധി മെമ്മോറിയല്‍ എച്ച്.എസ്.എസ് വിദ്യാര്‍ഥി മാനസ് മനോഹറിന്‍െറ കണ്ടത്തെല്‍.
ആര്‍.എഫ്.ഐ.ഡി കാര്‍ഡ്(റേഡിയോ ഫ്രീക്വന്‍സി ഐഡന്‍റിഫിക്കേഷന്‍), ആര്‍.എഫ്.ഐ.ഡി റീഡര്‍ എന്നിവ ഉള്‍പ്പെട്ടതാണ് ‘പൈ അറ്റന്‍ഡന്‍സ്’ എന്ന് പേരുനല്‍കിയ പുതിയ സംവിധാനം. ബയോമെട്രിക് പഞ്ചിങ്ങിന് സമാനമായ സംവിധാനമാണിത്. ഉദ്യോഗസ്ഥരെല്ലാം ഹാജറില്‍ ഒപ്പുവെക്കുന്നതിന് പകരം കാര്‍ഡ് സ്വീപ്പ് ചെയ്യുന്ന രീതിയിലാണ് ക്രമീകരണം.
ഈസമയം ഹാജര്‍ ഓണ്‍ലൈനില്‍ രജിസ്റ്റര്‍ ചെയ്യപ്പെടുകയും പൊതുജനങ്ങള്‍ക്ക് വെബ്സൈറ്റിലൂടെ അറിയാനുമാവും. ആവശ്യക്കാര്‍ക്ക് വെബ്സൈറ്റ് പരിശോധിച്ച് ഉദ്യോഗസ്ഥന്‍ ഹാജരുണ്ടോ എന്ന് ഉറപ്പുവരുത്താം. സ്വീപ്പിങ് സംവിധാനത്തിന് അനുബന്ധമായി കാമറ ഘടിപ്പിക്കുന്നതിനാല്‍ ആള്‍മാറാട്ടമോ മറ്റ് തിരിമറിയോ സാധിക്കില്ല. മൊബൈല്‍ ആപ്ളിക്കേഷന്‍ തയാറാക്കിയാല്‍ ഫോണ്‍വഴിയും ഈ സേവനം ലഭിക്കുമെന്ന് മാനസ് പറയുന്നു. പഞ്ചിങ് സംവിധാനത്തെയും പൈ അറ്റന്‍ഡന്‍സ് സംവിധാനത്തിലൂടെ പൊതുജനങ്ങള്‍ക്ക് ലഭ്യമാക്കാം. 3000 രൂപയേ ചെലവുവരൂ എന്നതും പ്രത്യേകതയാണ്.
തലശ്ശേരി പൂക്കോട് കൃഷ്ണവിഹാറില്‍ ടൂറിസം വകുപ്പ് ഉദ്യോഗസ്ഥന്‍ മനോഹറിന്‍െറയും മമ്പറ ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ അധ്യാപിക മഹിജയുടെയും മകനായ മാനസിന് സ്വന്തം അനുഭവങ്ങളാണ് കണ്ടത്തെലിന് പ്രേരകമായത്. വീട്ടിലെ ഇന്‍റര്‍നെറ്റ് മോഡം നന്നാക്കാന്‍ ബി.എസ്.എന്‍.എല്‍ ഓഫിസില്‍ പലവട്ടം കയറി യിറങ്ങിയിട്ടും ബന്ധപ്പെട്ട ഉദ്യോഗസ്ഥരില്ളെന്ന കാരണത്താല്‍ മടങ്ങേണ്ടിവന്നു.
മറ്റൊരാവശ്യത്തിന് കൃഷി ഓഫിസില്‍ ചെന്നപ്പോഴും സ്ഥിതി വ്യത്യസ്തമായിരുന്നില്ല. ഈ ദുരനുഭവങ്ങളാണ് പൊതുജനങ്ങള്‍ക്ക് സഹായകരമായ കണ്ടത്തെലിന് പ്രേരകമായതെന്ന് മാനസ് പറയുന്നു. ഉപഹാരത്തുകയായ രണ്ടുലക്ഷംരൂപ ഇലക്ട്രോണിക്സ് അറ്റ് സ്കൂളിന്‍െറ ഉദ്ഘാടനചടങ്ങില്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി മാനസിന് സമ്മാനിച്ചു. കല്ലറ ഗവ. വി.എച്ച്.എസ്.എസിലെ ഫാത്തിമക്കാണ് രണ്ടാംസ്ഥാനം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
